‘ഹെപ്കോണ്‍’ അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം ആഗസ്റ്റ് 27 നും 28 നും ബഹു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

0

തിരുവനന്തപുരം: കിംസ്ഹെല്‍ത്തിലെ സെന്‍റര്‍ ഫോര്‍ കോംപ്രഹെന്‍സീവ് ലിവര്‍ കെയര്‍ സംഘടിപ്പിക്കുന്ന ‘ഹെപ്കോണ്‍’ അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം തിരുവനന്തപുരം പൂവാറില്‍ നടക്കും. ആഗസ്റ്റ് 27, 28 തിയതികളില്‍ പൂവാര്‍ ഐലന്‍റ് റിസോര്‍ട്ടിലാണ് സമ്മേളനം. ആഗസ്റ്റ് 27 ന് രാവിലെ 11.30 ന് ബഹു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ‘ഹെപ്കോണ്‍’ ഉദ്ഘാടനം ചെയ്യും.കരളിലെ കാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സയും പരിരക്ഷയും ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഹെപ്കോണിന്‍റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം വിദഗ്ധ ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 
രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളില്‍ 35 ഓളം വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും സെമിനാറും നടക്കും.

എറ്റിയോളജി, പാതോളജി, ബയോളജി, ഇമേജിംഗ് ആന്‍ഡ് അസസ്മെന്‍റ്, ട്രീറ്റ്മെന്‍റ് പ്ലാനിംഗ്, ട്രാന്‍സ്പ്ലാന്‍റേഷന്‍ തുടങ്ങി കരള്‍സംബന്ധമായ വിവിധ മേഖലകളില്‍ വിദഗ്ധര്‍ സംസാരിക്കും.
ഇംഗ്ലണ്ടിലെ അഡെന്‍ബ്രൂക്ക്സ് ആശുപത്രിയിലെ  സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.പോള്‍ ഗിബ്സ്, അമേരിക്കയിലെ ബോസ്റ്റണ്‍ മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ചീഫ് ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ.സഞ്ജീവ കല്‍വ, ഡോ.എസ്.കെ. സരിന്‍, ഡോ.സുഭാഷ് ഗുപ്ത, ഡോ.ധര്‍മേഷ് കപൂര്‍, കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഐ. സഹദുള്ള തുടങ്ങി അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ വിദഗ്ധ ഡോക്ടര്‍മാര്‍ സെഷനുകളില്‍ പങ്കെടുക്കും.
കരളിലെ കാന്‍സര്‍ ഇപ്പോള്‍ സാധാരണമാണെന്നും ഇതു തടയാനും ലോകനിലവാരമുള്ള ചികിത്സ ലഭ്യമാക്കേണ്ടതിന്‍റെ പ്രാധാന്യത്തെയും കുറിച്ച് ഹെപ്കോണ്‍ ചര്‍ച്ച ചെയ്യുമെന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഐ. സഹദുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരള്‍ കാന്‍സര്‍ ചികിത്സയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേരളത്തില്‍ നടക്കുന്ന ആദ്യത്തെ പ്രധാന മെഡിക്കല്‍ സമ്മേളനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരളിലെ കാന്‍സറിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഹെപ്കോണ്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കിംസ്ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ പറഞ്ഞു. കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും അത്യന്താപേക്ഷിതമായ ഗവേഷണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹെപ്കോണില്‍ ഇതുവരെ 200 ഓളം ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കിംസ്ഹെല്‍ത്ത് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇ.എം. നജീബ്, എച്ച്പിബി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്‍റ് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ആന്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഷബീര്‍ അലി, ഗ്യാസ്ട്രോ എന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്‍റുമാരായ ഡോ. മധു ശശിധരന്‍, ഡോ. ഹരീഷ് കരീം, റേഡിയേഷന്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.ജയപ്രകാശ് മാധവന്‍, ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. മനീഷ് കുമാര്‍ യാദവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
27 ന് രാവിലെ 10.30 ന് ഹെപ്കോണിന് തുടക്കമാകും. ‘എറ്റിയോളജി പാതോളജി ആന്‍ഡ് ബയോളജി’യില്‍ ആദ്യ സെഷന്‍ നടക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം രണ്ടാം സെഷനില്‍ ‘ഇമേജിംഗ് ആന്‍ഡ് അസെസ്മെന്‍റ്’ എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും നടക്കും. ട്രീറ്റ്മെന്‍റ് പ്ലാനിംഗ് എന്ന സെഷനില്‍ ‘റീസെക്ടബിള്‍ എച്ച്സിസി-റോഡ്മാപ് ഫോര്‍ ഒപ്റ്റിമല്‍ ഇവാലുവേഷന്‍ ആന്‍ഡ് മാനേജ്മെന്‍റ്’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. ഡോ.എച്ച്. രമേഷ് മോഡറേറ്ററാകും. ഡോ.പോള്‍ ഗിബ്സ് അടക്കമുള്ള ആരോഗ്യ വിദഗ്ധര്‍ ഈ സെഷനില്‍ പാനലിസ്റ്റുകളാകും. ലോക്കലി അഡ്വാന്‍സ്ഡ് എച്ച്സിസി-എ സ്ട്രാറ്റജിക്ക് അപ്രോച്ച് എന്ന വിഷയത്തില്‍ ഡോ.എസ്.സുധീന്ദ്രന്‍ മോഡറേറ്ററാകും. വൈകിട്ട് 5.30 ന് ‘ട്രാന്‍സ്പ്ലാന്‍റേഷന്‍ ഫോര്‍ എച്ച്സിസി’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ചര്‍ച്ചയോടെ ആദ്യദിവസത്തെ സെഷനുകള്‍ക്ക് സമാപനമാകും.
രണ്ടാം ദിവസം രാവിലെ 8.30 മുതല്‍ അഡ്വാന്‍സ്ഡ് എച്ച്സിസി ഇന്‍ എ ഡെസ്പറേറ്റ് യംഗ് പേഷ്യന്‍റ്-ഇന്‍റന്‍റ് ഓഫ് ട്രീറ്റ്മെന്‍റ്, സിഎല്‍ഡി വിത്ത് എച്ച്സിസി, റീസെക്ടബിള്‍ എച്ച്സിസി ഇന്‍ ചൈല്‍ഡ് എ സിറോസിസ് എന്നീ വിഷയങ്ങളില്‍ ഡിബേറ്റ്, തുടര്‍ന്ന് വീഡിയോ സെഷന്‍, ‘ഭാവിയിലെ കരള്‍രോഗ ചികിത്സാരീതികള്‍?’ എന്ന വിഷയത്തില്‍ സെമിനാര്‍  എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30 ന് ഹെപ്കോണ്‍ സമാപന സമ്മേളനം നടക്കും.

You might also like

Leave A Reply

Your email address will not be published.