പത്താംകല്ല് വിഐപി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിന് പൊതുപ്രവർത്തകൻ മഞ്ച പ്രമോദ് നേതൃത്വം നൽകി.
അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് സ്വാതന്ത്ര്യ സംരക്ഷണ സന്ദേശം നൽകി. ഭാരവാഹികളായ പി.അബ്ദുൽസലാം, നഹാസ് എൻ, സാബു എൻ, വിജയൻ, ഫാത്തിമ ബീവി, ഹംസത്ത്, അഫ്സൽ എ, എ. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മുതിർന്ന അംഗത്തെ ആദരിച്ചു.വിദ്യാർഥികൾ ദേശഭക്തിഗാന ആലാപനവും, മധുരപലഹാരവും വിതരണം ചെയ്തു.