ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജൂലായ് 13ന് ശ്രീലങ്ക വിട്ട് മാലിദ്വീപിലെത്തിയ ഗോതബയ തൊട്ടടുത്ത ദിവസം സിംഗപ്പൂരിലേക്കെത്തുകയായിരുന്നു.അതേ സമയം, ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സ രാജ്യത്ത് സന്ദര്‍ശനം നടത്താന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും തായ്‌ലന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര പാസ്പോര്‍ട്ടുമായാണ് ഗോതബയ രാജ്യത്തേക്ക് പ്രവേശിക്കുകയെന്നും ഇപ്രകാരം അദ്ദേഹത്തിന് രാജ്യത്ത് 90 ദിവസം കഴിയാമെന്നും തായ് വിദേശകാര്യ മന്ത്രാലയ വക്താവ് താനീ സന്‍ഗ്രാത്ത് പറഞ്ഞു.ഗോതബയ എന്ന് തായ്‌ലന്‍ഡിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. ശ്രീലങ്കയില്‍ നിന്ന് കടന്ന ശേഷം ഗോതബത ഇതുവരെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.