ടിഎംഎ ഭാരവാഹികളെ തെരഞ്ഞെടുത്തു സി പത്മകുമാര്‍ പ്രസിഡന്‍റ്, രാഗശ്രീ ഡി നായര്‍ സെക്രട്ടറി

0

തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) 2022-23 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദി കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും ടെറുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടറുമായ സി. പത്മകുമാറിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. സെക്രട്ടറിയായി റിട്ടയേര്‍ഡ് വിങ് കമാന്‍ഡര്‍ രാഗശ്രീ ഡി നായരേയും (നട്ട്മെഗ് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍, കോ-ചെയര്‍ – മെഡികെയ്ഡ് എത്തോസ് പ്രൈവറ്റ് ലിമിറ്റഡ്) തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: സീനിയര്‍ വൈസ് പ്രസിഡന്‍റ്-എം.ആര്‍. സുബ്രമണ്യന്‍ (മാനേജിംഗ് ഡയറക്ടര്‍, ആഡ്ടെക് സിസ്റ്റംസ് ലിമിറ്റഡ്), വൈസ് പ്രസിഡന്‍റ-എച്ച്.വിനോദ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്), ജോയിന്‍റ് സെക്രട്ടറിമാര്‍- എം.ജനാര്‍ദ്ദനന്‍ (മുന്‍ ഹെഡ് മെറ്റീരിയല്‍സ്, വിഎസ്എസ്സി), ജോര്‍ജ് കോശി (നാറ്റ്പാക് മുന്‍ രജിസ്ട്രാര്‍), ട്രഷറര്‍ -ശശി ബി (അസി. ജനറല്‍ മാനേജര്‍-കോര്‍പ്പറേഷന്‍ ആന്‍ഡ് ഇന്‍ഷുറന്‍സ്, കിംസ്ഹെല്‍ത്ത്) എന്നിവരെ തെരഞ്ഞെടുത്തു. 36-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

രാജ്യത്തെ പ്രമുഖ മാനേജ്മെന്‍റ് അസോസിയേഷനുകളിലൊന്നാണ് ടിഎംഎ. 1985 ല്‍ സ്ഥാപിതമായ ടിഎംഎ  ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.            ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മാനേജ്മെന്‍റ് വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന സിഇഒമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരാണ് ടിഎംഎ യിലെ അംഗങ്ങള്‍. മാനേജ്മെന്‍റ് വിദ്യാഭ്യാസവും പരിശീലനവും പ്രോത്സാഹിപ്പിക്കുന്നതിലും ടിഎംഎ സജീവമാണ്.

You might also like

Leave A Reply

Your email address will not be published.