‘പിള്ളേര് മാസാണ്, അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

0

‘ദുരാചാരവും കൊണ്ടു വന്നാല്‍ പിള്ളേര് പറപ്പിക്കും.’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സദാചാര വാദികള്‍ മുറിച്ച ഇരിപ്പിടത്തിന്റെയും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ കുറിപ്പ്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരുന്നുവെന്ന് ആരോപിച്ചാണ് സിഇടി കൊളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടം സദാചാര വാദികള്‍ പൊളിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരുമിച്ച്‌ ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ച് പൊളിച്ച്‌ ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാക്കി സാദാചാര വാദികള്‍ മാറ്റുകയായിരുന്നു. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു.ഇതിനിടെയാണ് സദാചാര ഗുണ്ടകള്‍ക്ക് മറുപടിയുമായി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജിലെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തുകയായിരുന്നു.

You might also like

Leave A Reply

Your email address will not be published.