‘വിക്രമിന്’ കമല്‍ വാങ്ങിയത് 50 കോടി; ഫഹദിന്റേയും വിജയ് സേതുപതിയുടേയും പ്രതിഫലം ഇങ്ങനെ

0

വിജയ് സേതുപതി, ഫഹദ് ഫാസില്‍ ഉള്‍പ്പടെ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ സൂര്യയും ഒരു കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിയ്ക്കായി അഭിനേതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരും കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ച്‌ പുത്തന്‍ റിപ്പോര്‍ട്ടുകളാണ് വരുന്നത്.120 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ കമല്‍ഹാസന്റെ പ്രതിഫലം ഏകദേശം 50 കോടി ആണെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിലെ സന്താനം എന്ന കഥാപാത്രത്തിനായി വിജയ് സേതുപതിയ്ക്ക് 10 കോടിയും അമര്‍ എന്ന കഥാപാത്രത്തിനായി ഫഹദ് ഫാസില്‍ലിന് നാല് കോടിയുമാണ് പ്രതിഫലം. സംവിധായകന്‍ ലോകേഷ് കനകരാജ് എട്ട് കോടി കൈപ്പറ്റുമ്ബോള്‍ അനിരുദ്ധിന് നാല് കോടിയാണ് പ്രതിഫലം എന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ ചിത്രം 200 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശം വിറ്റതില്‍ നിന്നും 200 കോടിയിലധികം ചിത്രം നേടിയതായി ട്രേഡ് അനലിസ്റ്റായ ബാലയാണ് അറിയിച്ചത്. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും.ചെമ്ബന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്‌ആര്‍ പിക്‌ചേഴ്‌സ് ആണ് ‘വിക്രമി’ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.