കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഇടിച്ച് ഒരാള്‍ മരിച്ചു
കാല്‍ നട യാത്രികനായ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ 5.30-നായിരുന്നു അപകടം.തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.മരിച്ച പരസ്വാമി റോഡ് മുറിച്ച് കടക്കവെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോയി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് എത്തിയ ബസ് കുന്നംകുളത്തേക്ക് കൊണ്ട് വരും.ഇത് മൂന്നാമത്തെ അപകടമാണ് കെ സ്വിഫ്റ്റ് ഒാട്ടം തുടങ്ങിയ ശേഷം ഉണ്ടാവുന്നത്. ഇതിന് മുന്‍പുണ്ടായ അപകടത്തില്‍ രണ്ട് കെസ്വിഫ്റ്റ് ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.