ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴും
കേരളത്തിലെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ ക്യാമറകളെ കമ്ബ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.രണ്ട് നിരീക്ഷണ ക്യാമറകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്ബ്യൂട്ടര്‍ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതല്‍ എന്നതാണു കാരണം.ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡല്‍ഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലേക്കു പോകും. വാഹന രജിസ്ട്രേഷന് നമ്ബര്‍ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈല്‍ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും. ഇതേസമയം തന്നെ കൊച്ചിയിലെ വെര്‍ച്വല്‍ കോടതിയിലുമെത്തും.രണ്ടാമതും ഇതേ ക്യാമറയില്‍ ഹെല്‍മറ്റില്ലാതെ കുടുങ്ങിയാല്‍ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവര്‍ത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വര്‍ധിപ്പിച്ചു സെര്‍വറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.ഗതാഗത നിയമലംഘനങ്ങളെല്ലാം ഈ വിധത്തില്‍ ഫോട്ടോയെടുത്ത് അപ്പോള്‍ തന്നെ ശിക്ഷയും വിധിക്കും. എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏകോപനം പൂര്‍ത്തിയാകുന്നതു വരെ ട്രയല്‍ പരിശോധനയാണ്.
അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു
ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ ഇന്നലെ മുതല്‍ കാസര്‍ഗോഡ് പ്രവര്‍ത്തിച്ചു തുടങ്ങി. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ച 16 ക്യാമറകളാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ ക്യാമറകള്‍. ഓട്ടോമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകള്‍ ആദ്യമായാണ് ജില്ലയില്‍ ഒരുക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമേയാണു പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറകള്‍ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂര്‍ത്തിയായി.കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാര്‍ക്കിങ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകള്‍ ക്രമീകരിക്കും. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം തടസ്സമാകില്ല.ഹെല്‍മറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയില്‍ പതിയും. ക്യാമറകള്‍ വാഹനങ്ങളുടെ നമ്ബര്‍ തിരിച്ചറിയും. കണ്ട്രോള് റൂമിലെ കംപ്യൂട്ടറുകളില്‍ നിന്ന് നിയമലംഘകര്‍ക്കുള്ള പിഴത്തുക അടങ്ങുന്ന ചലാന്‍ ഓട്ടമാറ്റിക്കായി തയാറാകും. 800 മീറ്റര്‍ പരിധിയിലുള്ള നിയമ ലംഘനങ്ങള്‍ വരെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിക്കും.4 മീറ്റര്‍ ഉയരത്തിലുള്ള തൂണിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ മുന്‍ ഗ്ലാസിലൂടെ ക്യാമറ പകര്‍ത്തും. ഡ്രൈവറും സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം ക്യാമറ നല്‍കും. യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും.