ഇനി കിടന്നു പോകാം.. കെ.എസ്.ആര്‍.ടി.സിയുടെ ‘ഗജരാജ്’ നിരത്തിലേക്ക്

0

‘ഗജരാജ് മള്‍ട്ടി ആക്സില്‍ എ.സി സ്ലീപ്പര്‍’ ബസുകളുടെ ബംഗളൂരു റൂട്ടിലെ സര്‍വിസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു.കേരള ആര്‍.ടി.സിയുടെ ചരിത്രത്തിലാദ്യമായി കിടന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകളുടെ സര്‍വിസ് ആരംഭിക്കുന്നത് ബംഗളൂരു റൂട്ടിലാണെന്നത് ഏറെ പ്രതീക്ഷയോടെയാണ് മറുനാടന്‍ മലയാളികള്‍ നോക്കിക്കാണുന്നത്.ഉത്സവ സീസണുകളില്‍ സ്വകാര്യ ബസുകളുടെ കഴുത്തറപ്പന്‍ നിരക്കില്‍നിന്നും വാരാന്ത്യങ്ങളിലെ ഉയര്‍ന്ന യാത്രനിരക്കില്‍നിന്നും മോചനമായാണ് കേരള ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വിസിനെ ബംഗളൂരു മലയാളികള്‍ കാണുന്നത്.ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് കരുതുന്നത്. ഏപ്രില്‍ 11 മുതല്‍ തിരുവനന്തപുരം- ബംഗളൂരു, എറണാകുളം -ബംഗളൂരു തുടങ്ങിയ റൂട്ടുകളില്‍ ആരംഭിക്കുന്ന സ്ലീപ്പര്‍ ബസ് സര്‍വിസുകളുടെ റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ് സൈറ്റിലും enteksrtc എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതലാണ് ആരംഭിച്ചത്.തിരുവനന്തപുരത്തുനിന്നുള്ള ആദ്യ സര്‍വിസിന്‍റെ റിസര്‍വേഷനും ഏപ്രില്‍ 12നും 13നും ബംഗളൂരുവില്‍നിന്നും എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സ്ലീപ്പര്‍ ബസ് സര്‍വിസുകളുടെയും റിസര്‍വേഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷു, ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ഏപ്രില്‍ 12,13 തീയതികളില്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലേക്കുള്ള ഭൂരിഭാഗം ബസുകളുടെയും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. ഈ സമയത്ത് തന്നെ സ്ലീപ്പര്‍ ബസുകള്‍ ആരംഭിക്കുന്നതിനെ യാത്രക്കാര്‍ സ്വാഗതം ചെയ്യുകയാണെന്നതിന്‍റെ തെളിവാണ് ടിക്കറ്റ് ബുക്കിങ്ങിനോടുള്ള മികച്ച പ്രതികരണം. വരും ദിവസങ്ങളില്‍ കോഴിക്കോട്-ബംഗളൂരു റൂട്ടിലെയും മറ്റു ഭാഗങ്ങളിലേക്കുമുള്ള സ്വിഫ്റ്റിന് കീഴിലുള്ള പുതിയ എ.സി സെമി സ്ലീപ്പര്‍ ബസുകളുടെ ഉള്‍പ്പെടെ റിസര്‍വേഷന്‍ ആരംഭിക്കും.ഏപ്രില്‍ 11ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ബംഗളൂരുവിലേക്കുള്ള സ്ലീപ്പര്‍ ബസ് സര്‍വിസിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുക. 12ന് വൈകീട്ട് മൂന്നിന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ ബംഗളൂരുവില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള സ്ലീപ്പര്‍ ബസ് സര്‍വിസിന്‍റെ ഫ്ലാഗ് ഓഫ് കേരള ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍വഹിക്കും. കേരള ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ പങ്കെടുക്കും.ബംഗളൂരുവിലെ മലയാളി സംഘടന പ്രവര്‍ത്തകരും യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ബംഗളൂരുവില്‍ നിന്ന് വാരാന്ത്യങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ച്‌ മറുനാടന്‍ മലയാളികളുടെ യാത്രപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ കര്‍ണാടക ആര്‍.ടി.സിയും സ്വകാര്യ ബസ് ഓപറേറ്റര്‍മാരും കേരളത്തിലേക്ക് സ്ലീപ്പര്‍ ബസ് സര്‍വിസ് നടത്തുന്നുണ്ട്.കേരള ആര്‍.ടി.സി വൈകിയാണെങ്കിലും ഇപ്പോള്‍ സ്ലീപ്പര്‍ ബസ് സര്‍വിസ് ആരംഭിക്കുന്നത് മികച്ച തീരുമാനമാണെന്നും സ്വകാര്യ ബസുകളെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നുമാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്. ആനവണ്ടിയെന്ന വിളിപ്പേരിന് സമാനമായി ‘ഗജരാജ്’ എന്നാണ് എ.സി സ്ലീപ്പര്‍ ബസുകളുടെ പേര്.വ്യാഴാഴ്ച വൈകീട്ടു വരെ സേലം വഴിയുള്ള സ്ലീപ്പര്‍ ബസുകളുടെ റിസര്‍വേഷനാണ് ആരംഭിച്ചിട്ടുള്ളത്. ഏപ്രില്‍ 11 മുതല്‍ വൈകീട്ട് 5.33, 6.06, 6.30 എന്നീ സമയങ്ങളിലായുള്ള തിരുവനന്തപുരത്തുനിന്നും എറണാകുളം, സേലം വഴിയുള്ള ബംഗളൂരു സ്ലീപ്പര്‍ ബസുകളുടെയും ഏപ്രില്‍ 11 മുതല്‍ രാത്രി പത്തിന് എറണാകുളത്തുനിന്നും ബംഗളൂരുവിലേക്കുള്ള സ്ലീപ്പര്‍ ബസുകളുടെയും ഏപ്രില്‍ 12 മുതല്‍ രാത്രി 8.05നും 9.05നും ബംഗളൂരുവില്‍നിന്നും എറണാകുളത്തേക്കുള്ള (സേലം വഴി) രണ്ട് സ്ലീപ്പര്‍ ബസുകളുടെയും വൈകീട്ട് അഞ്ചിന് ബംഗളൂരുവില്‍നിന്നും സേലം വഴി തിരുവനന്തപുരത്തേക്കുള്ള സ്ലീപ്പര്‍ ബസിന്‍റെയും റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് തീരുന്ന മുറക്ക് കൂടുതല്‍ സ്പെഷല്‍ സര്‍വിസുകളും ഏര്‍പ്പെടുത്തും.ബംഗളൂരു റൂട്ടിലേക്കുള്ള സ്ലീപ്പര്‍ ബസുകള്‍ അവധിക്കാലത്ത് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നും 12,13 തീയതികളില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ കഴിയുമെന്നും ബംഗളൂരു കേരള ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

ഗജരാജ് എ.സി സ്ലീപ്പര്‍ സര്‍വിസുകളും ടിക്കറ്റ് നിരക്കും

തിരുവനന്തപുരം – ബംഗളൂരു (വൈകീട്ട് ആറിന് നാഗര്‍കോവില്‍ – തിരുനല്‍വേലി, ഡിണ്ടിഗല്‍, നാമക്കല്‍ വഴി, ടിക്കറ്റ് നിരക്ക്: 1571 രൂപ).

തിരികെ ബംഗളൂരു – തിരുവനന്തപുരം (വൈകീട്ട് ആറിന്, നാമക്കല്‍ – ഡിണ്ടിഗല്‍ – തിരുനല്‍വേലി – നാഗര്‍കോവില്‍ – തിരുവനന്തപുരം, ടിക്കറ്റ് നിരക്ക്: 1728 രൂപ).

തിരുവനന്തപുരം – ബംഗളൂരു (വൈകീട്ട് 5.30ന്, ആലപ്പുഴ – വൈറ്റില – തൃശൂര്‍ – കോയമ്ബത്തൂര്‍ – സേലം വഴി, ടിക്കറ്റ് നിരക്ക്: 1376 രൂപ (30 ശതമാനം കുറഞ്ഞ നിരക്ക്).

തിരികെ ബംഗളൂരു – തിരുവനന്തപുരം (വൈകീട്ട് അഞ്ചിന്, സേലം, കോയമ്ബത്തൂര്‍, തൃശൂര്‍ – വൈറ്റില, ആലപ്പുഴ വഴി, ടിക്കറ്റ് നിരക്ക്: 2156 രൂപ).

എറണാകുളം – ബംഗളൂരു (രാത്രി എട്ടിന്, തൃശൂര്‍ – കോയമ്ബത്തൂര്‍ – സേലം വഴി, ടിക്കറ്റ് നിരക്ക്: 988 രൂപ (30 ശതമാനം ഇളവ്).

തിരികെ ബംഗളൂരു – എറണാകുളം (രാത്രി എട്ടിന് സേലം, കോയമ്ബത്തൂര്‍, തൃശൂര്‍ വഴി, ടിക്കറ്റ് നിരക്ക്: 1552 രൂപ).

എറണാകുളം – ബംഗളൂരു (രാത്രി ഒമ്ബതിന്, തൃശൂര്‍ – കോയമ്ബത്തൂര്‍ – സേലം വഴി, ടിക്കറ്റ് നിരക്ക്: 988 രൂപ (30 ശതമാനം ഇളവ്).

തിരികെ എറണാകുളം – ബംഗളൂരു (രാത്രി ഒമ്ബതിന്, സേലം, കോയമ്ബത്തൂര്‍, തൃശൂര്‍ വഴി, ടിക്കറ്റ് നിരക്ക്: 1552 രൂപ).

എ.സി സെമി സ്ലീപ്പര്‍ സര്‍വിസുകളും ടിക്കറ്റ് നിരക്കും

പത്തനംതിട്ട – ബംഗളൂരു (വൈകീട്ട് 5.30ന്, കോട്ടയം – തൃശൂര്‍ – കോയമ്ബത്തൂര്‍ – സേലം വഴി, ടിക്കറ്റ് നിരക്ക്: 1251 രൂപ).

തിരികെ ബംഗളൂരു – പത്തനംതിട്ട (രാത്രി 7.30ന്, സേലം, പാലക്കാട്, തൃശൂര്‍ – കോട്ടയം വഴി, ടിക്കറ്റ് നിരക്ക്: 1376 രൂപ).

കോട്ടയം – ബംഗളൂരു (വൈകീട്ട് 5.30ന്, തൃശൂര്‍ – പെരിന്തല്‍മണ്ണ – നിലമ്ബൂര്‍ – ഗൂഡല്ലൂര്‍ – മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 993 രൂപ).

തിരികെ ബംഗളൂരു – കോട്ടയം (വൈകീട്ട് 3.45ന്, മൈസൂരു – ഗൂഡല്ലൂര്‍ – നിലമ്ബൂര്‍ വഴി, ടിക്കറ്റ് നിരക്ക്: 1093 രൂപ).

കോഴിക്കോട് – ബംഗളൂരു (രാവിലെ 8.30ന്, സുല്‍ത്താന്‍ ബത്തേരി – മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 703 രൂപ).

കോഴിക്കോട് – ബംഗളൂരു (ഉച്ചക്ക് 12ന്, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 703 രൂപ).

കോഴിക്കോട് – ബംഗളൂരു (വൈകീട്ട് ഏഴിന്, മാനന്തവാടി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 771 രൂപ).

കോഴിക്കോട് – ബംഗളൂരു (രാത്രി 10ന്, മാനന്തവാടി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 771 രൂപ).

തിരികെ കോഴിക്കോടേക്കുള്ള സര്‍വിസുകള്‍: സുല്‍ത്താന്‍ ബത്തേരി വഴി, ഉച്ചക്ക് 12ന്, ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30ന് ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45ന് ടിക്കറ്റ് നിരക്ക്: 848 രൂപ, മാനന്തവാടി വഴി രാത്രി 8.30ന് ടിക്കറ്റ് നിരക്ക്: 848 രൂപ.

You might also like

Leave A Reply

Your email address will not be published.