മോദിയെ കാണാന്‍ പാഞ്ഞത്തി റഷ്യന്‍ മന്ത്രി സെര്‍ജി ലാവ്‌റോവ്

0

റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. യുക്രെയ്ന്റഷ്യ പ്രതിസന്ധിയാണ് കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലെ അജണ്ടയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഒരു മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന്റെ ആദ്യ സന്ദര്‍ശനമാണിത്.ഏപ്രില്‍ ആദ്യവാരം കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് വിവരം. യുദ്ധത്തിന്റെ ഫലമായുണ്ടായ തന്ത്രപരമായ പ്രശ്‌നങ്ങള്‍, റഷ്യന്‍ എണ്ണ വാങ്ങല്‍, പേയ്‌മെന്റ് സംവിധാനം, റഷ്യന്‍ ബാങ്കുകള്‍ക്കെതിരായ ഉപരോധം, സ്വിഫ്റ്റില്‍ നിന്നുള്ള ഒഴിവാക്കല്‍, സൈനിക ഹാര്‍ഡ് വെയര്‍ വിതരണത്തില്‍ സാദ്ധ്യമായ തടസ്സങ്ങള്‍ എന്നിവയെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകള്‍ ലാവ്‌റോവിന്റെ സന്ദര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് അല്ലെങ്കില്‍ ബാങ്ക് ഓഫ് റഷ്യയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ഈ ആഴ്ച്ച സാങ്കേതിക ചര്‍ച്ചകള്‍ നടക്കുമെന്നും പേയ്‌മെന്റ് ഘടനകള്‍ സജ്ജീകരിക്കുന്നതിനെ കുറിച്ച്‌ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു സംഘം ലാവ്‌റോവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലേക്ക് എത്തുമെന്നും സൂചനയുണ്ട്. യുഎസ്സും യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യയെ ഒറ്റപ്പെടുത്താന്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ലാവ്‌റോവിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ കൂടികാഴ്ച്ചയ്ക്ക് പിന്നാലെയാണ് ലാവ്‌റോവിന്റെ സന്ദര്‍ശനം. ഐക്യരാഷ്ട്ര സഭയില്‍ ഇതുവരെ റഷ്യയെ വിമര്‍ശിക്കുന്ന പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യ ചെയ്തത്. സമാധാന ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും റഷ്യയേയും യുക്രെയ്‌നേയും അറിയിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.