നഗരം കാണാന്‍ കെഎസ്‌ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ സവാരിയുമായി നൈറ്റ് റൈഡേഴ്‌സ് ബസുകള്‍ വരുന്നു

0

ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച്‌ നടത്തുന്ന ഈ സര്‍വ്വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന് കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് നടപ്പാക്കുന്നത്. പദ്ധതിയ്‌ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.നിലവില്‍ നാല് ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മ്മാണം നടത്തുന്നത്. പഴയ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മഴയില്‍ നനഞ്ഞാല്‍ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസില്‍ സ്ഥാപിക്കുന്നത്. ആവശ്യമെങ്കില്‍ മഴക്കാലത്ത് യാത്ര സാദ്ധ്യമാക്കുന്ന മേല്‍ക്കൂരകളും സ്ഥാപിക്കും. 250 രൂപയാണ് യാത്രാനിരക്ക്. സന്ധ്യയോടെയാണ് സര്‍വ്വീസ് ആരംഭിക്കുക.തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാര്‍ക്ക് കുറച്ച്‌ സമയം ചെലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്. ആവശ്യക്കാരുണ്ടെങ്കില്‍ രാത്രി 12ന് ശേഷവും സര്‍വ്വീസുകള്‍ ആലോചിക്കും. വെക്കേഷന്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ടൂര്‍ പാക്കേജും പരിഗണനയിലുണ്ട്.

You might also like

Leave A Reply

Your email address will not be published.