ഇലോണ്‍ മസ്കിനും പങ്കാളി ​ഗായിക ​ഗ്രിംസിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു

0

ഇലോണ്‍ മസ്കിന് വിവിധ ബന്ധങ്ങളില്‍ പിറന്ന എട്ടാമത്തെ കുഞ്ഞാണിത്. ഡിസംബറില്‍ കുഞ്ഞ് ജനിച്ചിരുന്നെങ്കിലും ഇപ്പോഴാണ് പുറം ലോകം ഇക്കാര്യമറിയുന്നത്. ​ഗ്രിംസ് തന്നെയാണ് തങ്ങള്‍ക്ക് ഡിസംബറില്‍ പെണ്‍ കുഞ്ഞ് പിറന്നതായി സ്ഥിരീകരിച്ചത്. വാനിറ്റി ഫെയറുമായുള്ള അഭിമുഖത്തിനിടെ അവിചാരിതമായി ഇക്കാര്യം ​ഗ്രിംസിന് സ്ഥിരീകരിക്കേണ്ടി വരികയായിരുന്നു.അഭിമുഖത്തിനിടെ വീടിന്റെ മുകള്‍ നിലയില്‍ നിന്നും കുഞ്ഞ് കരയുന്ന ശബ്ദം കേട്ടു. ആദ്യം ഒന്നു മടിച്ചെങ്കിലും താന്‍ വീണ്ടും അമ്മയായതായി ​ഗ്രിംസ് പിന്നീട് തുറന്നു പറഞ്ഞു. എക്സാ ഡാര്‍ക് സിഡ്രെയ്ല്‍ മസ്ക് എന്നാണ് കുഞ്ഞിന്റെ പേര്. ചുരുക്കി വൈ എന്ന് വിളിക്കും. ആദ്യ പ്രസവത്തിലെ ബുദ്ധിമുട്ടുകള്‍ പരി​ഗണിച്ച്‌ വാടക ​ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചത്.ഇരുവരുടെയും എക്സ് എന്ന് വിളിക്കുന്ന ആദ്യ കുഞ്ഞ് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. X AE A-12 എന്നാണ് ഈ കുഞ്ഞിന്റെ മുഴുവന്‍ പേര്. 2020 മെയിലാണ് എക്സ് പിറന്നത്. അതേസമയം പുതിയ കുഞ്ഞ് വന്നെങ്കിലും ഇലോണ്‍ മസ്കും ​ഗ്രിംസും തമ്മിലുള്ള ബന്ധം ഇപ്പോള്‍ അത്ര സുഖകരമല്ല.അടുത്തിടെയാണ് ഭാ​ഗികമായി വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്. ഇരുവരും രണ്ട് വീടുകളിലാണ് താമസിക്കുന്നത്. എന്നാല്‍ മസ്ക് ഇപ്പോഴും ഒരു തരത്തില്‍ തന്റെ കാമുകന്‍ തന്നെയാണെന്നും പക്ഷെ ‍ഞങ്ങള്‍ സ്വതന്ത്ര വ്യക്തികളാണെന്നുമാണ് ​ഗ്രിംസ് പറയുന്നത്. ”ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ കാണുന്നുണ്ട്. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ നീങ്ങുന്നു. അത് ആളുകള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല,” ​ഗ്രിംസ് പറഞ്ഞു.മസ്കിനും തനിക്കും ഇനിയും കുഞ്ഞുങ്ങള്‍ വേണമെന്നാ​ഗ്രഹമുണ്ടെന്നും ​ഗ്രിംസ് പറഞ്ഞു. നാലു കുഞ്ഞുങ്ങള്‍ വരെ വേണമെന്നാണ് തങ്ങളുടെ ആ​ഗ്രഹമെന്നും ​ഗ്രിംസ് പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.