40 വയസ് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യവതിയും സുന്ദരിയുമാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

മുടി കൊഴിച്ചില്‍, എല്ലുകള്‍ക്കു ബലക്കുറവ്, കണ്ണിനു ചുറ്റും കറുപ്പ്, നടുവേദന, ഇടയ്ക്കിടെ തലവേദന തുടങ്ങി ഒരുപാടു പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം.ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കില്‍ നാല്‍പതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താം.ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുക. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്, കാരണം ക്യത്യമായി ലഘു വ്യായാമം ചെയ്യുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിലേര്‍പ്പെടേണ്ടത് നിര്‍ബന്ധമാണെന്ന് വാരണാസിയിലെ മൈത്രി വനിതാ ക്ലിനിക്കിന്റെ സ്ഥാപക അഞ്ജലി കുമാര്‍ പറഞ്ഞു.വര്‍ഷത്തിലൊരിക്കല്‍ സ്തനാര്‍ബുദവും സെര്‍വിക്കല്‍ ക്യാന്‍സറും ഉള്‍പ്പെടെയുള്ള സുപ്രധാന ആരോഗ്യ പരിശോധനകള്‍ ചെയ്യേണ്ടത് പ്രധാനമാണെന്നും അവര്‍ പറയുന്നു. മാമോഗ്രാം ഒരു ലളിതമായ പരിശോധനയാണ്. ചെലവുകുറഞ്ഞതും മിക്ക ഡയഗ്‌നോസ്റ്റിക് സെന്ററുകളിലും നടത്തുന്നതും 40 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളിലും വര്‍ഷം തോറും നടത്തേണ്ടതുമാണെന്നും അഞ്ജലി കുമാര്‍ പറഞ്ഞു. പതിവ് പെല്‍വിക് പരിശോധനയും പതിവായി നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.അള്‍ട്രാസൗണ്ടിനൊപ്പം പെല്‍വിക് പരിശോധനയിലൂടെ സ്ത്രീ ജനനേന്ദ്രിയത്തിലെ ചില അര്‍ബുദങ്ങള്‍ കണ്ടെത്താനാകും. അണ്ഡാശയ അര്‍ബുദം സാധാരണയായി രോഗം വ്യാപകമായി പടര്‍ന്നതിന് ശേഷമാണ് കണ്ടെത്തുന്നതെന്ന് ഗുഡ്ഗാവിലെ ക്ലൗഡ് നൈന്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. റിതു സേഥി പറഞ്ഞു.സ്തനാര്‍ബുദം, അണ്ഡാശയം, ഗര്‍ഭാശയ അര്‍ബുദം തുടങ്ങിയ മിക്ക സ്ത്രീ അര്‍ബുദങ്ങളും സാധാരണയായി അവസാന ഘട്ടങ്ങളിലാണ് കണ്ടുപിടിക്കാറുള്ളത് എന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് 40 വയസ്സിന് ശേഷം അസ്ഥികളുടെ സാന്ദ്രത ഗണ്യമായി കുറയാന്‍ തുടങ്ങുന്നു. രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈല്‍, തൈറോയ്ഡ് പരിശോധനകള്‍ തുടങ്ങിയ പതിവ് പരിശോധനകളും നടത്തുക. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, പിന്നീട് സ്‌ട്രോക്ക്, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. റിതു പറഞ്ഞു.40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ അവരുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കണം. പഴങ്ങളും പച്ചക്കറികളും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.

You might also like

Leave A Reply

Your email address will not be published.