വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി

0

ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടുവെങ്കിലും ബോധം തിരിച്ച്‌ കിട്ടിയിട്ടില്ല. ഇനിയുള്ള 7 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.തലച്ചോറിന്റെ പ്രവര്‍ത്തനം നേരെയാക്കാന്‍ ഇന്ന് ന്യൂറോ മരുന്നു നല്‍കാനാണ് തീരുമാനം. സിടി സ്‌കാനില്‍ തലച്ചോറിന് മറ്റ് കുഴപ്പങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. വാവ സുരേഷിന്റെ ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരുന്നുണ്ട്. വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും.ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഹൃദയാഘാതമുണ്ടായിരുന്നു. ഇതില്‍ നിന്നും പതുക്കെ മുക്തിനേടുകയാണ്. മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. കൈകാലുകള്‍ ചെറുതായി ചലിപ്പിക്കുന്നുണ്ട്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്.തിങ്കളാഴ്ച വൈകിട്ട് ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ വെച്ചാണ് വാവ സുരേഷിന് പാമ്ബ് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച്‌ ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

You might also like

Leave A Reply

Your email address will not be published.