റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 40 യുക്രൈനിയന്‍ സൈനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഉപദേശകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം, അന്‍പതോളം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററും തകര്‍ത്തതായും യുക്രൈന്‍ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു.റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 40 യുക്രൈനിയന്‍ സൈനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഉപദേശകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അന്‍പതോളം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.അതിനിടെ, റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ ഒരു രാജ്യം മറ്റൊന്നിനെതിരെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോഴത്തേത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്നു പുലര്‍ച്ചെ സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാല കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി യുക്രൈനെ ആക്രമിക്കുകയായിരുന്നു.അതിനിടെ, പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാന്‍ ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പുടിനുമായും യുകൈന്‍ പ്രസിഡന്റ് വോളോദിമിയറുമായും ബന്ധപ്പെടണമെന്ന് അദ്ദേഹം മോദിയോട് അഭ്യര്‍ഥിച്ചു.നടപടിയെ എതിര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് പുടിന്‍ മുന്നറിയിപ്പ് നല്‍കി. തുടർന്ന് കീവ്, ഖാർകിവ് എന്നിവയുൾപ്പെടെ നിരവധി യുക്രേനിയന്‍ നഗരങ്ങളിൽ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.റഷ്യയുടെ ആക്രമണത്തെ പ്രതിരോധിച്ച് യുക്രൈന്‍ വിജയിക്കുമെന്ന് വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. “പുടിന്‍ ഇപ്പോള്‍ യുക്രൈനില്‍ പൂര്‍ണ അധിനിവേശത്തിന് ശ്രമിക്കുകയാണ്. സമാധാനം നിലനില്‍ക്കുന്ന യുക്രേനിയന്‍ നഗരങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. പുടിനെ തടയാന്‍ ലോകത്തിന് കഴിയും,” കുലേബ പറഞ്ഞു.യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 16 കിലോ മീറ്റര്‍ അകലെ റഷ്യയുടെ നീക്കം നടക്കുന്നതു വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. യുക്രേനിയന്‍ നഗരമായ ഖാർകിവിൽനിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പുതിയ നീക്കം സംഭവിക്കുന്നതെന്നും ഒരു സ്വകാര്യ അമേരിക്കന്‍ കമ്പനി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.സൈനികര്‍, സൈനിക വാഹനങ്ങൾ, പീരങ്കികൾ, സൈിക ഉപകരണങ്ങള്‍ എന്നിവ ഉപഗ്രഹ ചിത്രത്തില്‍ കാണാം. ആഴ്ചകളായി റഷ്യൻ സേനയുടെ നീക്കം ട്രാക്ക് ചെയ്യുന്ന മാക്‌സർ ടെക്‌നോളജീസാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചെറിയ യൂണിറ്റുകളായാണ് സൈനികരെ വിന്യസിച്ചിരിക്കുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.അമേരിക്കന്‍ കമ്പനി ചൊവ്വാഴ്ച പുറത്തുവിട്ട ചിത്രങ്ങളില്‍ നൂറിലധികം സൈനിക വാഹനങ്ങളും ഡസൻ കണക്കിന് സൈനിക ടെന്റുകളും തെക്കൻ ബെലാറസിൽ യുക്രൈന്‍ അതിർത്തിക്കു സമീപം റഷ്യ വിന്യസിച്ചതായി വ്യക്തമായിരുന്നു.ഇതേത്തുടർന്ന് ഇന്നലെ യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അധിനിവേശം തടയാനുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കി. ഇതിനെ ചെറുക്കുന്നതിനായി കിഴക്കൻ മേഖലയിലെ വിമതരുടെ സഹായം റഷ്യ തേടിയതായാണ് വിവരം.യുക്രൈന്‍ ആക്രമിക്കുമെന്ന വാര്‍ത്തകള്‍ റഷ്യ തുടര്‍ച്ചയായി നിഷേധിക്കുമ്പോൾ തന്നെ കിഴക്കന്‍ മേഖലയിലേക്ക് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൈനികരെ അയച്ചിരുന്നു. കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചശേഷമായിരുന്നു പുടിന്റെ നടപടി.

You might also like

Leave A Reply

Your email address will not be published.