യു.എ.ഇ.യിൽ ഇനി മാസ്ക് നിർബന്ധമല്ല, ഇളവുകൾ മാർച്ച്‌ 1 മുതൽ

0

അബുദാബി : പൊതു ഇടങ്ങളിൽ മാത്രമാണ് മാസ്ക് നിർബന്ധമല്ലാത്തതെന്നും, അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധാരണം തുടരണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കൊറന്റൈനുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റമുണ്ട്. ഇനി മുതൽ രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് കൊറന്റൈൻ നിർബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ അഞ്ചുദിവസത്തിനിടെ രണ്ട് തവണ പീ.സി. ആർ പരിശോധനയ്ക്ക് വിധേയരാകണം. കോവിഡ് രോഗികളുടെ കൊറന്റൈൻ വ്യവസ്ഥയിൽ മാറ്റമില്ലെങ്കിലും, കൊറന്റൈൻ ദൈർഖ്യം പുനഃപരിശോധിക്കാൻ ഓരോ എമിറേറ്റുകൾക്കും അധികാരം നൽകിയിട്ടുണ്ട്. പള്ളികളിൽ ഒരുമീറ്റർ അകലം പാലിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്നും ദുരന്ത നിവാരണ സമിതി വിശദീകരിച്ചു. എന്നാൽ, വിനോദ സഞ്ചാര മേഖലയിൽ ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല. വാക്സിനെടുക്കാത്ത യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്നും നിർദേശമുണ്ട്. ഇവയിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. 

You might also like

Leave A Reply

Your email address will not be published.