കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഏപ്രിലില്‍

0

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന ആദ്യ വാഗ്ദാനം കൊവിഡ് കാരണം നടപ്പായില്ല. ജനുവരില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പും പാളിയതോടെയാണ് പുതിയ വാഗ്ദാനം. 2.72 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയുടെ 70ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള ജോലികള്‍ ഏപ്രിലോടെ പൂര്‍ത്തിയാക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എന്‍.എച്ച്‌.എ.ഐ) അറിയിച്ചു.ടെക്നോപാര്‍ക്ക് ഫേസ്ത്രീ, ആറ്റിന്‍കുഴി, മുക്കോലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് അണ്ടര്‍പാസുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ അണ്ടര്‍പാസ് ഇല്ലാതെയാകും എലിവേറ്റഡ് ഹൈവേ തുറന്നുനല്‍കുക.തൂണുകള്‍ എല്ലാം സ്ഥാപിച്ചെങ്കിലും കഴക്കൂട്ടം ജംഗ്ഷനില്‍ പിയര്‍ക്യാപ് ഘടിപ്പിക്കുന്ന ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്. മുന്നൂറോളം തൊഴിലാളികള്‍ പകലും രാത്രിയുമായി ജോലിചെയ്യുകയാണ്. നേരത്തെ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ജോലികളില്‍ ഇഴച്ചിലുണ്ടായിരുന്നു.ചെലവ് 200കോടി ടെക്‌നോപാര്‍ക്ക് ഫേസ് ത്രീ മുതല്‍ കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രി വരെയാണ് പദ്ധതി. 200കോടിയോളം രൂപ ചെലവില്‍ 61 തൂണുകളിലായി 2.72 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്. ഭാരത്‌മാല പരിയോജന പദ്ധതിയിലാണ് ഹൈവേയുടെ നിര്‍മ്മാണം.7.5 മീറ്ററില്‍ ഇരുഭാഗത്തും സര്‍വീസ് റോഡിനെ കൂടാതെ 7.75 മീറ്റര്‍ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. ആര്‍.ഡി.എസ്,​ സി.വി.സി.സി കമ്ബനികള്‍ക്കാണ് പദ്ധതിയുടെ നിര്‍മ്മാണച്ചുമതല. 35 മീറ്റര്‍ നീളത്തിലും 22 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന 61 സ്‌പാനുകളില്‍ ( തൂണുകളില്‍) നാലുവരിപ്പാതയായാണ് ഹൈവേ ഉയരുക.എലിവേറ്റ‌ഡ് ഹൈവെ ഇൗ ഏപ്രിലോടെ പൂര്‍ത്തിയാക്കി തുറന്നുനല്‍കും. മൂന്ന് അണ്ടര്‍പാസുകളുടെ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

You might also like

Leave A Reply

Your email address will not be published.