ഐഎംഡിബിയില്‍ ഒന്നാമതായി ‘ആറാട്ട്’

0

സിനിമയുടെ ട്രെയ്‌ലറിനും മറ്റു അപ്ഡേറ്റുകള്‍ക്കും മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’, അജിത്തിന്റെ ‘വലിമൈ’ തുടങ്ങിയ സിനിമകളെ പിന്തള്ളിയാണ് ആറാട്ട് ഒന്നാമത് എത്തിയത്. മമ്മൂട്ടി നായകനാകുന്ന ഭീഷ്മപര്‍വ്വം ലിസ്റ്റില്‍ എട്ടാം സ്ഥാനത്തുണ്ട്.ഐഎംഡിബിയിലെ പേജ് വ്യൂസിന്റെ അടിസ്ഥാനത്തിലുള്ളതാണ് ലിസ്റ്റ്. ലിസ്റ്റിലുള്ള ആകെ ചിത്രങ്ങളുടെ പേജ് വ്യൂസില്‍ 66.6 ശതമാനവും ആറാട്ടിന് ലഭിച്ച പേജ് വ്യൂസ് ആണ്. രണ്ടാം സ്ഥാനത്തുള്ള ഗംഗുഭായി കത്തിയവാടിക്ക് 11.2 ശതമാനവും മൂന്നാം സ്ഥാനത്തുള്ള എ തേസ്ഡേയ്ക്ക് 4.1 ശതമാനവും പേജ് വ്യൂസ് ആണ് ഉള്ളത്.

ലിസ്റ്റിന്റെ പൂര്‍ണ്ണരൂപം:

1. ആറാട്ട്

2. ഗംഗുഭായി കത്തിയവാടി

3. എ തേസ്ഡേ

4. ആര്‍ആര്‍ആര്‍

5. ബച്ചന്‍ പാണ്ഡേ

6. ഭീംല നായക്

7. വലിമൈ

8. ഭീഷ്മ പര്‍വ്വം

9. രാധേ ശ്യാം

10. ആജ മെക്സിക്കോ ചലിയേ

‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ആറാട്ട് ഫെബ്രുവരി 18ന് റിലീസ് ചെയ്യും. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.