മികച്ച സാംസ്ക്കാരിക പ്രവർത്തകനുള്ള പുരസ്ക്കാരം എം.എച്ച് സുലൈമാന്

0

ജനാധിപത്യ കലാ സാഹിത്യ വേദി തിരുവനന്തഴുരം ജില്ലയുടെ ആഭിമുഖ്യത്തിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

ജ.ക.സ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. മിനിസ്ക്രീൻ താരം ചന്ദ്രഭാനു സാഹിതി പൊന്നാടകൾ അണിയിച്ചു.

സമന്വയം 2022 എന്ന പേരിൽ പട്ടം ഗേൾസ് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ജ.ക.സ ഗാന്ധിമാർഗ്ഗം സംസ്ഥാന കോഡിനേറ്റർ സത്യപാലൻ പി.കെ. ഉത്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കോഡിനേറ്റർ ബിന്ദു പോൾ , സംസ്ഥാന സെക്രട്ടറി, വെസായം നസീർ, സംവിധായകൻ അനിൽ കാരേറ്റ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജയപ്രകാശ് എൻ.പി. സ്വാഗതവും ജില്ലാ ട്രഷറർ വിനി ലാൽ വട്ടിയൂർക്കാവ് നന്ദിയും പറഞ്ഞു. അനിൽ കാരേറ്റ്, ബിനു പുളിയറക്കോണം, ബാബു മുട്ടത്തറ, ഷാജിലാൽ, എം.എച്ച് സുലൈമാൻ, സതീശൻ പിച്ചി മംഗലം, റിത്തിക പി.വി എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

You might also like
Leave A Reply

Your email address will not be published.