പ്രേം നസീർ എക്കാലവും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ . വി.കെ. ശ്രീകണ്ഠൻ എം പി

0

പാലക്കാട്: മലയാള സിനിമ പ്രേക്ഷകരുടെ മനസ്സുകളിൽ എക്കാലവും നിറഞ്ഞുനിൽക്കുന്ന നടനാണ് പ്രേംനസീർ എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു. പ്രേം നസീർ സുഹൃത്ത് സമിതി പാലക്കാട് ചാപ്റ്റർ സംഘടിപ്പിച്ച പ്രേം നസീർ 33 മത് ചരമവാർഷികം മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡണ്ട് കെ. ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രേംനസീർ ഗാനാലാപന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. സുഹൃത്ത് സമിതി നിർമ്മിക്കുന്ന സമാന്തര പക്ഷികൾ എന്ന ചലച്ചിത്രത്തിന്റെ ലോഗോ പ്രകാശനം മുൻസിപ്പൽ ചെയർപേഴ്സൺ പ്രിയ അജയൻ കൗൺസിലർ ബി. സുഭാഷിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, ഡോക്ടർ സുജിത്ത് , പി. മോഹനകുമാരൻ, എം. യു. ശരൺ, S.മുത്തുകൃഷ്ണൻ, C.മനോജ്കുമാർ, എം.കെ. വിജയൻ, T.N ചന്ദ്രൻ, ഗോപിനാഥൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു തുടർന്ന് പ്രേംനസീർ ഗാനാലാപന മത്സരവും നടന്നു. ഫോട്ടോ: അയ്യപ്പ കൃഷ്ണൻകുട്ടി

You might also like

Leave A Reply

Your email address will not be published.