മിന്നല്‍ മുരളിക്ക് രണ്ടാംഭാഗം,​ പ്രഖ്യാപനം ഉടന്‍

0

രണ്ടാംഭാഗം ഉണ്ടെന്നും ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും സംവിധായകന്‍ ബേസില്‍ ജോസഫ് വ്യക്തമാക്കി.രണ്ടാം ഭാഗം ത്രിഡിയിലായിരിക്കുമെന്നാണ് വിവരം. മിന്നല്‍ മുരളിയുടെ രണ്ടാംഭാഗം വരുന്നുവെന്ന സൂചന ടൊവിനോ തോമസും നല്‍കി. ടൊവിനോ തോമസ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പറക്കാന്‍ പഠിക്കുന്നു, അടുത്ത മിഷനുവേണ്ടി പുതിയ പാഠങ്ങള്‍ പഠിക്കുന്ന മുരളി.
വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച്‌ ടൊവിനോ തോമസ് കുറിച്ചു. ഡിസംബര്‍ 24ന് നെറ്റ് ഫ്ളിക്സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളിക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഗുരുസോമസുന്ദരം,ഹരിശ്രീ അശോകന്‍, അജുവര്‍ഗീസ്, ബൈജു സന്തോഷ്, പി. ബാലചന്ദ്രന്‍, ഷെല്ലി കിഷോര്‍, ഫെമിനി, മാസ്റ്റര്‍ വസിഷ്ഠ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് മിന്നല്‍ മുരളി.

You might also like

Leave A Reply

Your email address will not be published.