കൊറോണ ബാധ കാരണം ടീമിലെ പല താരങ്ങളും ഇല്ലാതെയാണ് ബയേണ്‍ ഇറങ്ങിയത്.75 ശതമാനത്തില്‍ അധികം സമയം പന്ത് കൈവശം വക്കുകയും 20 തില്‍ അധികം ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്തു വലിയ ആധിപത്യം ആണ് മത്സരത്തില്‍ ബയേണ്‍ കാഴ്ച വച്ചത്. എന്നാല്‍ ഗോള്‍ മാത്രം ബുണ്ടസ് ലീഗ ജേതാക്കള്‍ക്ക് ഒഴിഞ്ഞു നില്‍ക്കുക ആയിരുന്നു.എന്നാല്‍ 71 മത്തെ മിനിറ്റില്‍ മുള്ളറിന്റെ പാസില്‍ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രന്‍ ഒരു അടിയിലൂടെ ലക്ഷ്യം കണ്ട ലിറോയ് സാനെ ബയേണിനു ജയം സമ്മാനിക്കുക ആയിരുന്നു. സാനെയുടെ ഗോളോടെ ഒരു കലണ്ടര്‍ വര്‍ഷം ബുണ്ടസ് ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിക്കുന്ന ടീം ആയി ബയേണ്‍ മാറി. 44 വര്‍ഷം മുമ്ബുള്ള കോളിന്റെ റെക്കോര്‍ഡ് ആണ് ബയേണ്‍ മറികടന്നത്. 102 ഗോളുകള്‍ ആണ് ഈ വര്‍ഷം മാത്രം ബുണ്ടസ് ലീഗയില്‍ ബയേണ്‍ അടിച്ചത്. ജയത്തോടെ ലീഗില്‍ ഡോര്‍ട്ട്മുണ്ടിനെ രണ്ടാമത് ആക്കി ബയേണ്‍ ഒന്നാം സ്ഥാനവും തിരിച്ചു പിടിച്ചു.