രാജാ റാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്ലി ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയാണ്.സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാനുള്ള തിയതി തീരുമാനിച്ചതിന് പിന്നാലെയാണ് ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലാകുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടു. തുടര്‍ന്നാണ് നയന്‍താര സിനിമയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. നയന്‍താര കൊടുത്ത ഡേറ്റില്‍ സിനിമ ചിത്രീകരിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറ്റം.നയന്‍താരയുടെ കൈവശം നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ ഷാരുഖാന്‍-അറ്റ്ലി സിനിമയില്‍ ഇനി അഭിനയിക്കാന്‍ സാധിക്കുകയില്ലന്നാണ് വിനോദ വെബ്‌സൈറ്റുകള്‍ പറയുന്നത്. നയന്‍താരയ്ക്ക് പകരം സാമന്ത ഷാരൂഖിന്റെ നായികയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.