മനുഷ്യരാശിയെ സ്വർഗത്തിലേക്ക് കൊണ്ടുപോകുന്നതിനല്ല, നരകത്തിൽ നിന്ന് രക്ഷിക്കുന്നതിനാണ് ഐക്യരാഷ്ട്ര സഭ സൃഷ്ടിക്കപെട്ടത് – ഡോ.ഉബൈസ് സൈനുലാബ്ദീൻ

0

മനുഷ്യരാശിയെ സ്വർഗത്തിലേക്ക് കൊണ്ടുപോകുന്നതിനല്ല, നരകത്തിൽ നിന്ന് രക്ഷിക്കുന്നതിനാണ് ഐക്യരാഷ്ട്ര സഭ സൃഷ്ടിക്കപെട്ടത് –ഡോ. ഉബൈസ് സൈനുലാബ്ദീൻ1945 ഒക്ടോബർ 24ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ വെച്ചാണ് 51 സ്ഥാപക രാജ്യങ്ങളോട് കൂടി യു.എൻ.ഒ സ്ഥാപിതമായത്.ലോക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ച്കൂടാൻ ആവാത്തതുമായ അന്താരാഷ്ട്ര സംഘടനയാണ് യു.എൻ.ഒ. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇനിയൊരു യുദ്ധം ആവർത്തി‌‌‌‌ക്കാതിരിക്കാൻ വേണ്ടി ഒരു ആഗോള സംഘടനയുടെ ആവശ്യകത കൂടി വന്നു. അതിനായി 1920ൽ ‘ദി ലീഗ് ഓഫ് നേഷൻസ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു.എന്നാൽ “ലീഗ് ഓഫ് നേഷൻസ്” കൊണ്ട് രണ്ടാം ലോക ലോക മഹായുദ്ധം തടയാൻ കഴിഞ്ഞില്ല. രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം അന്നത്തെ വൻ ശക്തികളായ അമേരിക്കയും റഷ്യയും യുദ്ധാനന്തരലോകത്തിനായി പുറത്തിറക്കിയ “അറ്റ്ലാന്റിക് ചാർട്ടർ” എന്ന പ്രസ്താവനയിൽ ഒപ്പ് വെച്ചു.1942 ജനുവരിയിൽ 26 രാജ്യങ്ങൾ വാഷിങ്ടൺ ഡി.സി യിൽ വെച്ച് അറ്റ്ലാന്റിക് ചാർട്ടറിനെ പിന്തുണക്കുകയും ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിൽ ഒപ്പ് വെക്കുകയും ചെയ്തു. 1945 ഏപ്രിൽ മാസത്തിൽ യു.എൻ ചാർട്ടർ തയ്യാറാക്കുന്നതിൽ 50 സർക്കാരുകളും നിരവധി സർക്കാരിതര സംഘടനകളും പങ്കെടുത്തു.ഇന്ന് യു.എൻ.ഒ യുടെ കീഴിൽ യുനെസ്കോ, യുനിസെഫ് എന്നിവ അടക്കം ഒരുപാട് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി ഒരുപാട് പരിപാടികൾ ആസൂത്രണം ചെയ്യുന്നു.

You might also like
Leave A Reply

Your email address will not be published.