ഗാന്ധിജയന്തി ദിനത്തിൽ അച്ചൻകോവിൽ ജനകീയ കൂട്ടായ്മക്ക് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ സ്നേഹാദരവ് വനിതാ കമ്മീഷൻ മെമ്പർ ഡോ: ഷാഹിദാ കമാൽ ഉത്ഘാടനം ചെയ്യുന്നു

0

ആദിവാസി വനിതകൾ ഭയക്കരുത്, വനിതാ കമ്മീഷൻ കൂടെയുണ്ട്- ഡോ: ഷാഹിദാ കമാൽഅച്ചൻകോവിൽ:- ഏത് തരത്തിലുള്ള ചൂഷണവും ആദിവാസി മേഖലയിലെ വനിതകൾക്കു നേരെ ഉണ്ടായാൽ അതിനെതിരെ കർശനമായ നടപടി എടുക്കുമെന്ന് വനിതാ കമ്മീഷൻ മെമ്പർ ഡോ: ഷാഹിദാ കമാൽ അറിയിച്ചു. ആദിവാസികളായ വനിതകളെന്ന് കരുതി ആർക്കും എന്തും ചെയ്യാമെന്ന വാശി മുളയിലെ നുള്ളികളയണമെന്നും ഏത് തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായാലും ഭയക്കരുതെന്നും എപ്പോഴും വനിത കമ്മീഷൻ ആദിവാസി വനിതകളുടെ സംരക്ഷ ണ ത്തിന് നിലകൊള്ളുമെന്നും കോവി ഡാനന്തര സേവനങ്ങൾ നിർവ്വഹിച്ച അച്ചൻകോവിലിലെ ജനകീയ കൂട്ടായ്മക്ക് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ സ്നേഹാദരവ് ഉൽഘാടനം ചെയ്തു കൊണ്ട് ഷാഹിദാ കമാൽ വ്യക്തമാക്കി. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുജാ തോമസ്, മെമ്പർ മാരായ സാനു ധർമ്മരാജ് , സീമാസന്തോഷ്, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, അച്ചൻകോവിൽ അജിത്കുമാർ, സൂര്യദേവ മഠം മാ. ഠാധിപതി ഷാജി കെ. നായർ, സമിതി ഭാരവാഹികളായ എം.കെ. സൈനുലാബ്ദീൻ, ഡോ: ഷാ നവാസ്, ഡോ:ഗീതാ ഷാനാവാ സ് , ജഹാംഗീർ ഉമ്മർ , സുനിൽ നാരായണൻ, സി.ബി. ബാലചന്ദ്രൻ ,ഷം ഷു നീ സ സൈനുലാബ്ദീൻ എന്നിവർ സംബന്ധിച്ചു. ആദിവാസി വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോൺ , പുതു വസ്ത്രം എന്നിവ നൽകി. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ആദിവാസിയായ രാഹുൽ വിജയനെയുംയുവജന – ആരോഗ്യ – മാധ്യമ – പോലീസ് – ഫോറസ്റ്റ് പ്രതിനിധികളെയും ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധി സ്മരണ നിലനിറുത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

You might also like

Leave A Reply

Your email address will not be published.