എരഞ്ഞോളി മൂസ പുരസ്കാരം റഫീഖ് അഹമ്മദിന്

0

ഖത്തറിൽ പ്രവർത്തിച്ചു വരുന്ന സാംസ്കാരിക സംഘടനയായ ഫോം ഖത്തർ ഏർപ്പെടുത്തിയിട്ടുള്ള 2020-ലെ എരഞ്ഞോളി മൂസ പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിനെ തെരഞ്ഞെടുത്തു. മലയാള ചലച്ചിത്ര ഗാന രചനാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.

ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ് പുരസ്കാരം. പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, സുപ്രസിദ്ധ പിന്നണി ഗായകനും സംഗീതജ്ഞനുമായ വി. ടി. മുരളി, സംഗീത നിരൂപകൻ ഇ. ജയകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാരം നിർണ്ണയിച്ചത്. കലാരംഗത്തെ വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾക്കാണ് ഓരോ വർഷവും സംഘടന എരഞ്ഞോളി മൂസ പുരസ്കാരം നൽകി വരുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ കണ്ണൂർ ഷെരീഫാണ് പ്രഥമ പുരസകാരത്തിനു അർഹനായത്.നവംബർ മാസം രണ്ടാം വാരത്തിൽ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കും. വ്യത്യസ്ത കലാമേഖലയിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നാലു കലാകാരന്മാർക്കുള്ള ആദരവും ഈ വേദിയിൽ വെച്ച് നടക്കും. കാനേഷ് പൂനൂർ (മാപ്പിളപ്പാട്ട് രചന), കോഴിക്കോട് അബൂബക്കർ (വാദ്യ സംഗീതം), മുരളീധരൻ ടി. കെ. (നാടൻ പാട്ട്), വിജയൻ അരങ്ങാടത്ത് (നാടകം) എന്നീ കലാകാരന്മാരെയാണു 25,000/- രൂപയും പ്രശസ്തി ഫലകവും നൽകി ഈ വർഷം ആദരിക്കുന്നത്. കലാ – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുംഫോം ഖത്തർ ഉപദേശക സമിതി അംഗങ്ങളായ പി. എൻ. ബാബുരാജൻ, കെ. എം. വർഗ്ഗീസ്, പ്രസിഡണ്ട് കെ. കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഇ. എം . സുധീർ, ട്രഷററും പ്രോഗ്രാം കൺവീനറുമായ കെ. മുഹമ്മദ് ഈസ, വർക്കിംഗ് പ്രസിഡണ്ട് അൻവർ ബാബു, വൈസ് പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ്, ജോയിന്റ് സെക്രട്ടറി ഡോ. സമീർ കലന്തൻ,മൻസൂർ അലി, സൽമാൻ ഇളയിടം, അബ്ദുൽ റസാഖ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

You might also like

Leave A Reply

Your email address will not be published.