സൗജന്യ ബോധവല്‍ക്കരണ ക്ലാസ്

0


തിരുവനന്തപുരം : ”വര്‍ദ്ധിച്ചു വരുന്ന ബാലപീഢനങ്ങള്‍ക്കെതിരെ ദേശീയബാലതരംഗത്തിന്‍റെ പ്രതികരണം – ഒരു മുന്നറിയിപ്പ് !” – ശ്രീനാരായണഗുരു സമാധി ദിനാചരണത്തിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 – 30 ന് ദേശീയബാലതരംഗം കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന സൗജന്യ ബോധവല്‍ക്കരണ ക്ലാസ് ചെയര്‍മാന്‍ മുന്‍ എംഎല്‍എ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്യും. ദീപാ മഹാദേവന്‍റെ നേതൃത്വത്തില്‍ സന്തോഷ്, ഷെര്‍ളി, എന്നിവരടങ്ങിയ ടീമാണ് ക്ലാസ് നയിക്കുന്നത്. സംസ്ഥാന ചാരിറ്റിവിംഗ് കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍സണ്‍ അടിമാലി, സുലൈമാന്‍ എം.എച്ച്., ജയശ്രീ വിനോദിനി തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 8078804368

You might also like

Leave A Reply

Your email address will not be published.