രാജ്യത്ത് പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ റോഡ്​ സുരക്ഷ ശക്​തമാക്കിയതായി ട്രാഫിക്​ വിഭാഗം വ്യക്തമാക്കി

0

സ്​കൂള്‍ വാഹനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാഹനങ്ങളും റോഡിലിറങ്ങുന്നത്​ മൂലം ഗതാഗതക്കുരുക്കിനുള്ള സാധ്യത ​ മുന്നില്‍ കണ്ട്​ വിവിധ റോഡുകളിലും സിഗ്​നലുകളിലും കൂടുതല്‍ ട്രാഫിക്​ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്​.അതെ സമയം സ്​കൂളുകള്‍ക്ക്​ സമീപമുള്ള റോഡുകളില്‍ കമ്യൂണിറ്റി പൊലീസിന്റെ സഹായവുമുണ്ടാകും. വിവിധ സ്​കൂളുകളിലെ ഡയറക്​ടര്‍മാരുമായി ബന്ധപ്പെട്ട്​ അതത്​ സ്​കൂളുകളിലെ സുരക്ഷാ ജീവനക്കാരുടെ സഹകരണവും തേടിയിട്ടുണ്ട്​. സ്​കൂള്‍ ബസ്​ ഡ്രൈവര്‍മാര്‍ക്ക്​ ബോധവല്‍ക്കരണത്തിനായി ലഘുലേഖകള്‍ വിതരണം ചെയ്​തു​.അതെ സമയം സ്​കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി റോഡുകളിലെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനും യാത്ര സു​ഗമമാക്കാനും നിരവധി നടപടികള്‍ സ്വീകരിച്ചതായി പൊതുമരാമത്ത്​, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു.റിഫ ചില്‍ഡ്രന്‍സ്​ അക്കാദമി സ്​കൂളിന്​ കാര്‍ പാര്‍ക്ക്​ നിര്‍മിച്ചു. വാദി അല്‍ ബു​ഹൈര്‍ യുഎസ് സ്​കൂളിലേക്ക്​ റോഡ്​ നിര്‍മിക്കുകയും ചെയ്​തു. ഇതിന്​ പുറമേ, നിരവധി സ്​കൂളുകള്‍ക്ക്​ സമീപം റോഡുകളില്‍ വേഗം കുറക്കാന്‍​ ഹമ്ബുകള്‍ സ്ഥാപിച്ചു.റോഡുകളിലെ ട്രാഫിക്​ ലൈറ്റുകളുടെ കാര്യക്ഷമതയും ഉറപ്പുവരുത്തിയിട്ടുണ്ട് ​.

You might also like

Leave A Reply

Your email address will not be published.