നിര്‍ധന കുടുംബങ്ങള്‍ക്ക് നാലു ദശലക്ഷം ദിര്‍ഹം സംഭാവന നല്‍കി അജ്​മാന്‍ ഭരണാധികാരി

0

അജ്​മാന്‍ എമിറേറ്റി​െന്‍റ ഭരണസാരഥ്യം ഏറ്റെടുത്തതി​െന്‍റ 40ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സുപ്രീം കൗണ്‍സില്‍ അംഗവും അജ്​മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പരിമിത വരുമാനക്കാര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചത്. ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ചാരിറ്റി ഫൗണ്ടേഷ​െന്‍റ ചെയര്‍മാന്‍ എന്ന നിലയില്‍ അജ്​മാനിലെ കിരീടാവകാശിയും അജ്​മാന്‍ എക്​സിക്യൂട്ടിവ് കൗണ്‍സിലി​െന്‍റ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി സഹായ വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.അജ്​മാന്‍ ഭരണാധികാരിയുടെ ഈ സംഭാവന താഴ്ന്ന വരുമാനവും അവശതയനുഭവിക്കുന്ന ആളുകളെയും സഹായിക്കാനാണെന്ന് ഫൗണ്ടേഷന്‍ ഡയറക്​ടര്‍ ജനറല്‍ ശൈഖ അസ്സ ബിന്‍ത്​ അബ്​ദുല്ല അല്‍ നുഐമി പറഞ്ഞു. ഇതു പ്രകാരം രണ്ടായിരം കാര്‍ഡുകള്‍ക്ക് 40ലക്ഷം ദിര്‍ഹം വിതരണം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ കാര്‍ഡിലും അജ്​മാന്‍ മാര്‍ക്കറ്റ് സഹകരണ സൊസൈറ്റിയില്‍ നിന്ന് അടിസ്ഥാന ആവശ്യങ്ങള്‍ വാങ്ങാനുള്ള 2,000 ദിര്‍ഹമുണ്ടായിരിക്കും.

You might also like

Leave A Reply

Your email address will not be published.