നിപ വെെറസ് വ്യാപനമില്ലെന്ന് ഉറപ്പായിത്തുടങ്ങിയതോടെ ആശങ്കയില്‍ നിന്നു കര കയറിയതിന്റെ ആശ്വാസത്തിലാണ് ആളുകള്‍
ചാത്തമംഗലത്തും പരിസരത്തുമായി കണ്ടെയ്‌ന്‍മെന്റ് സോണിനു പുറത്തുള്ളവര്‍ പോലും കുറച്ചുദിവസങ്ങളായി പുറത്തിറങ്ങാന്‍ മടിക്കുകയായിരുന്നു. ഇപ്പോള്‍ പൊതുവെ ജനം പുറത്തിറങ്ങാന്‍ തുടങ്ങി.രോഗബാധ സ്ഥീരീകരിച്ചതിനു പിറകെ വിജനമായി മാറിയ നിരത്തുകളെല്ലാം വീണ്ടും സജീവമായി. നിപ പേടിയില്‍ നിറുത്തി വച്ച ദൂരയാത്രകള്‍ ആളുകള്‍ ഇറങ്ങിത്തുടങ്ങി.കൊവിഡിന്റെ രൂക്ഷത കുറഞ്ഞതോടെ ആഴ്ചകള്‍ക്ക് മുമ്ബ് മാത്രം നീക്കിയ യാത്രാവിലക്ക് നിപ കാരണം ഇനിയും വരുമോ എന്ന ആശങ്കയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തില്‍ യാത്രാ തടസ്സം നേരിടില്ലെന്ന ആശ്വാസത്തിലാണ് ഇവര്‍.