ചരിത്രത്തെ വളച്ചൊടിച്ചു; മോഹൻലാൽ ചിത്രത്തിനെതിരെ കേസ്; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച്ച സമയം

0

മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്‌തുള്ള പരാതിയിൽ നാലാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതി നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സെൻസർ ബോർഡ് പറഞ്ഞു. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു.സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു.

You might also like

Leave A Reply

Your email address will not be published.