ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഇറ്റാലിയന്‍ താരം ലാമന്റ് മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസിലെ എല്‍പാസോയില്‍
ആഫ്രിക്കന്‍ അമേരിക്കന്‍ പിതാവിന്റെയും ഇറ്റാലിയന്‍ മാതാവ് വിവിയാന മസിനിയുടെയും മകനായി ടെക്‌സസിലെ എല്‍പാസോയില്‍ 1994 സെപ്റ്റംബര്‍ 26 നായിരുന്നു ജേക്കബ്‌സിന്റെ ജനനം .അമേരിക്കന്‍ ആര്‍മി അംഗമായിരുന്ന പിതാവിനെ സൗത്ത് കൊറിയയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാതാവും ജേക്കബ്സും ഇറ്റലിയിലേക്ക് മടങ്ങി. ജനിച്ചു മാസങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെത്തിയ ജേക്കബ്‌സ് പത്താം വയസ്സില്‍ തന്നെ സ്‌പോര്‍ട്‌സ് രംഗത്ത് പരിശീലനം ആരംഭിച്ചു. പിന്നീട് റോമിലേക്ക് താമസം മാറ്റി പാര്‍ട്ണര്‍ നിക്കോളുമായി താമസം തുടങ്ങി. 2019 ല്‍ ആന്റണിയും 2021 ല്‍ മെഗനം (രണ്ടു മക്കള്‍ ) ഇവര്‍ക്ക് ജനിച്ചു . 19 വയസ്സിലായിരുന്നു നിക്കോളുമായി ജേക്കബ്സ് സൗഹൃദം സ്ഥാപിച്ചത്.2016 ല്‍ ലോംഗ് ജംപില്‍ ഇറ്റാലിയന്‍ അത്ലറ്റിക്സില്‍ ചാമ്ബ്യന്‍ഷിപ്പ് നേടി, 2021 ല്‍ നടന്ന നൂറു മീറ്റര്‍ മത്സരത്തില്‍ 9.95 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി ഇറ്റാലിയന്‍ റിക്കാര്‍ഡിന് ഉടമയായി.ഒളിമ്ബിക്‌സില്‍ നൂറു മീറ്ററില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്ന പലരെയും അത്ഭുതപ്പെടുത്തിയാണ് ജേക്കബ്സ് വേഗതയേറിയ ഓട്ടക്കാരനായത്. 9.8 സെക്കന്‍ഡ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 9.84 സെക്കന്റില്‍ അമേരിക്കയുടെ ഫ്രെഡ് കേര്‍ലി വെള്ളിയും, 9.89 സെക്കന്റോടെ കാനഡയുടെ ആന്ദ്രേ ഡിഗ്രാസ് വെങ്കല മെഡലും കരസ്ഥമാക്കി .