ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 968 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 354 പേര്‍,11 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും 1682 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 8002 പരിശോധന നടത്തിയതിലാണ് 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.16.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റിഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14994 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ വീതം കോട്ടയം,വയനാട് ജില്ല കളിലും 4 പേര്‍ വീതം ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ പത്തനംതിട്ട ജില്ലയിലും 6 പേര്‍ തിരുവനന്തപുരം ജില്ലയിലും 8 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 26 പേര്‍ എറണാകുളം ജില്ലയിലും 28 പേര്‍ കോഴിക്കോട് ജില്ലയിലും 81 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 131 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.