അതിനായി ബ്യൂട്ടിപാര്‍ലറുകളിലേക്ക് പോകുന്നവരാണ് പലരും. എന്നാല്‍ നല്ല ചര്‍മ്മത്തിനും മുഖം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന നിരവധി നാട്ടുവഴികള്‍ ഉണ്ട്.സ്വാഭാവികമായും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിട്ടുള്ളതാണ് തേന്‍. മുഖക്കുരുവിനെ പ്രതിരോധിക്കാനും ചര്‍മ്മം മൃദുലമാകാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാം.
ഒന്ന്…രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് നാല് ടീസ്പൂണ്‍ തൈര് ചേര്‍ത്തു നന്നായിളക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ അഴുക്ക് അകറ്റാനും മുഖകാന്തി വര്‍ധിപ്പിക്കാനും ഈ പാക്ക് സഹായിക്കും.
രണ്ട്…ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം. ചര്‍മ്മത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും ഇത് സഹായിക്കും.
മൂന്ന്…ഒരു ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഈ പാക്ക് സഹായിക്കും.
നാല്… ഒരു സ്പൂണ്‍ തേന്‍, അരസ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തക്കാളി നീര്, അര സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും.