കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം ചെയ്യേണ്ടത് ഇങ്ങനെ

0

‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കുക. കോവിനില്‍ രസ്റ്റര്‍ ചെയ്ത നമ്ബറിലെ വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയൊള്ളു.9013151515 എന്ന നമ്ബര്‍ ഫോണില്‍ സേവ് ചെയ്യണം. ഈ നമ്ബര്‍ വാട്സ്‌ആപ്പില്‍ തുറന്നശേഷം ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്സ്‌ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക.ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ഡൗണ്‍ലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്ബര്‍ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.

You might also like

Leave A Reply

Your email address will not be published.