കെ. എം. മാണിസാറിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം യുവാക്കളും

0

KERALA CPNGRESS(M)District Committee, Thiruvananthapuram. ഉന്നത ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയ യശഃശരീരനായ ജനനേതാവ് കെ. എം. മാണിസാറിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം യുവാക്കളും, വിവിധ ജില്ലകളിലെ തൊഴിലാളി സുഹൃത്തുക്കളും മുതിർന്ന രാഷ്ട്രിയ നേതാക്കളും ഉൾപ്പെടെ ആയിരക്കണക്കിന് രാഷ്ട്രിയ പ്രവർത്തകർ കേരള കോൺഗ്രസ് മാണി വിഭാഗം രാഷ്ട്രീയത്തിലേക്ക് സജീവമായി രംഗത്തു വന്നിരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ ജനതാദൾ (എസ് )ൽ നിന്നും നേമം നിയോജക മണ്ഡലം പ്രസിഡന്റ്‌ കാലടി അശോകൻ, ജില്ലാ കോൺഗ്രസ് കമ്മറ്റിയിൽ നിന്നും ഡി സി സി മെമ്പർമാരായ അഡ്വക്കേറ്റ് എ ജെ അഹമ്മദ് കബീർ, ജെ. കോമളൻ, മത്സ്യത്തൊഴിലാളി സെന്റർ സംസ്ഥാന പ്രസിഡന്റും ജെ ഡി. എസിന്റെ തിരുവനന്തപുരം ജില്ലാ വൈസ് പ്രെസിഡന്റുമായ അലോഷ്യസ് ജോർജ് എന്നിവർ കേരള കോൺഗ്രസ് (മാണി വിഭാഗം ) സംസ്ഥാന – ജില്ലാ ഭാരവാഹികളായി തെരെഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി.

You might also like

Leave A Reply

Your email address will not be published.