ഓണത്തിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 96 ഓണ ചന്തകള്‍ ആരംഭിക്കുന്നു

0

അമിത വിലക്കയറ്റം പിടിച്ച്‌ നിറുത്തുക, കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ ഓണച്ചന്തകള്‍ ആരംഭിക്കുക. ആഗസ്റ്റ് 17ന് ഓണച്ചന്തകള്‍ തുറക്കുന്നതാണ്. ഇതിന് മുന്നോടിയായി സജ്ജീകരിച്ച ഒരു മുറം പച്ചക്കറിയുടെ വിളവെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും.പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷംവിത്ത് കിറ്റുകളും, 11 ലക്ഷം തൈകളും നല്‍കിയിരുന്നു. ഇവയുടെ വിളവെടുപ്പാണ് നടക്കുന്നത്. കൂടാതെ വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി കര്‍ഷകരില്‍ നിന്ന് വിളകള്‍ നേരിട്ട് ശേഖരിക്കുകയും ചെയ്യുന്നതാണ്.

You might also like

Leave A Reply

Your email address will not be published.