ഇതാ 15000 രൂപ റെയ്ഞ്ചില്‍ വണ്‍പ്ലസ് ഫോണുകള്‍ ഉടന്‍ വിപണിയില്‍

0

വണ്‍പ്ലസ്സിന്റെ N10,N100 എന്നി മോഡലുകളാണ് ഉടന്‍ വിപണിയില്‍ പ്രതീഷിക്കുന്നത് .കഴിഞ്ഞ വര്‍ഷം ഈ രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ ലോക വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു .വണ്‍പ്ലസിന്റെ 15000 രൂപ റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഫോണുകളാണ് N100 എന്ന സ്മാര്‍ട്ട് ഫോണുകള്‍ .മറ്റു പ്രധാന ഫീച്ചറുകള്‍ നോക്കാം .

ONEPLUS NORD N10 5G-സവിശേഷതകള്‍

6.49 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 3 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .വണ്‍പ്ലസ്സിന്റെ ഈ N10 സ്മാര്‍ട്ട് ഫോണുകള്‍ക്ക് Qualcomm Snapdragon 690 പ്രോസ്സസറുകളാണ്‌ നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണുള്ളത് .കൂടാതെ 512ജിബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10ല്‍ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .OnePlus Nord N10 5G ഫോണുകള്‍ക്ക് 64 മെഗാപിക്സല്‍ ക്യാമറകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത് . 64 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 5 മെഗാപിക്സല്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ONEPLUS NORD N10 5G ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 4,300mAh ന്റെ ബാറ്ററി ലൈഫും (support for Warp Charge 30T fast-charging )ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .OnePlus Nord N10 5G ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ എത്തിയ മോഡലുകള്‍ക്ക് EUR 329 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ 28,769 രൂപയ്ക്ക് അടുത്തും വരും .

You might also like

Leave A Reply

Your email address will not be published.