വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

0

കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 19 മുതല്‍ ലഘൂകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ഇന്ന് നടത്തും.ജൂണ്‍ 21ന് എല്ലാ മേഖലയിലേയും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചതായിരുന്നു. എന്നാല്‍, അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തീരുമാനം മാറ്റി. ബ്രിട്ടനില്‍ ഇപ്പോള്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെല്‍റ്റ വകഭേദമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ .യൂറോപ്പില്‍ റഷ്യക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്. 1.28 ലക്ഷത്തിലേറെ പേരാണ് കോവിഡ് മരണത്തിന് കീഴടങ്ങിയത് .മൂന്നുവട്ടമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്. അതെ സമയം ചില നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയാവും ഇളവുകള്‍ പ്രഖ്യാപിക്കുക. നൈറ്റ് ക്ലബുകള്‍, വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ എന്നിവക്ക് രാജ്യത്ത് നിരോധനം തുടരും.അതെ സമയം ഇളവുകള്‍ അനുവദിക്കുമ്ബോള്‍ രോഗികളുടെ എണ്ണം അനിയന്ത്രിതമാകുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചൂണ്ടിക്കാട്ടുന്നു . എന്നാല്‍, ആശുപത്രിവാസവും മരണവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വാക്‌സിനേഷനാണ് ഇതിന് കാരണം.

You might also like

Leave A Reply

Your email address will not be published.