മെഗാമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് 15ാമത് സ്റ്റോര്‍ ബുസൈതീനിലെ അല്സയാഹ് സ്ക്വയറില്‍ പ്രവര്‍ത്തനമാരംഭിച്ചു
MANAMA : രണ്ട് നിലകളിലായി 1700 ചതുരശ്ര മീറ്ററിലാണ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ മികച്ച ഉല്പന്നങ്ങള് ബുസൈതീന്‍ നിവാസികള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിങ് അനുഭവം പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.