മഞ്ഞില്‍ തണുത്തുവിറച്ച, ചൂടില്‍ വെന്തുരുകിയ ബ്രിട്ടനിനി മഴയില്‍ നനഞ്ഞുകുതിരാനാണ് വിധി

0

രാജ്യത്തിന്റെ പലയിടങ്ങളും വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുമ്ബോഴും വരുന്ന മൂന്നു ദിവസങ്ങള്‍ കൂടി ശക്തമായ പേമരിയും കറ്റും ഉണ്ടകുമെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. കൊറ്റുങ്കാറ്റും വീശാന്‍ സാധ്യതയുണ്ട്. പലയിടങ്ങളിലും ആംബര്‍ വാര്‍ണിങ് നല്‍കിക്കഴിഞ്ഞു. വെയില്‍സിലും വടക്കന്‍ ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിങ് നല്‍കിയപ്പോള്‍ സ്‌കോട്ട്ലാന്‍ഡില്‍ ആംബര്‍ വാര്‍ണിങ് ആണ് നിലവിലുള്ളത്.ഈ വാരം മുഴുവന്‍ മഴയ്ക്ക് സാധ്യതയുള്ളപ്പോഴും ചെറിയ ഇടവേളകളില്‍ തെളിഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ഓഗസ്റ്റ് മാസത്തിന്റെ ആദ്യ പകുതിയില്‍ മഴയും വെയിലുംഉള്ള കാലാവസ്ഥയായിരിക്കും. ഓഗസ്റ്റ് രണ്ടാം പകുതിയോടെ ബ്രിട്ടന്റെ കടല്‍ത്തീരങ്ങളീല്‍ ആഫ്രിക്കയില്‍ നിന്നെത്തുന്ന ഉഷ്ണക്കാറ്റ് ആഞ്ഞടിക്കുമെന്നതിനാല്‍ ഉഷ്ണതരംഗം അനുഭവപ്പെടും.കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. ഇന്നലെ കനത്ത മഴയില്‍ യൂവിലില്‍ പലയിടങ്ങളിലും കാറുകള്‍ വെള്ളത്തില്‍ മുങ്ങി. ലണ്ടനില്‍ പല ട്യുബ് സ്റ്റേഷനുകളും അടച്ചിടേണ്ടതായി വരും ഒരു ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറോളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടതായി വരുകയും ചെയ്തു. ബ്രിട്ടന്റെ മിക്കയിടങ്ങളിലും യെല്ലോ വാര്‍ണിങ് നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.കനത്ത മഴ പ്രതീക്ഷിക്കുന്ന സ്‌കോട്ട്ലാന്‍ഡില്‍ ആംബര്‍ വാര്‍ണിങ് ആണ് നല്‍കിയിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അബെര്‍ഡീന്‍ഷയര്‍, ഡണ്‍ഡീ, ആന്‍ഗസ്, ഫൈഫ്, വെസ്റ്റ് സെന്‍ട്രല്‍ സ്‌കോട്ട്ലാന്‍ഡ് എന്നിവയുള്‍പ്പടെ 15സ്ഥലങ്ങളീല്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പ് സ്‌കോട്ടിഷ് എന്‍വിറോണ്മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി നല്‍കിയിട്ടുണ്ട്. മാത്രമല്ല, സ്‌കോട്ട്ലാന്‍ഡ് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഇന്നു രാവിലെ 6 മണിമുതല്‍ നാളെ രാവിലെ 6 മണിവരെ ആംബര്‍ അലര്‍ട്ടിനു കീഴിലായിരിക്കും.അടുത്ത 24 മണിക്കൂറിനുള്ളില്‍ 80 മി.മീ മുതല്‍ 100 മി. മീ വരെ മഴ പെയ്യുവാന്‍ സാധ്യതയുള്ളതിനാല്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും ഇടയുണ്ട്. പലയിടങ്ങളിലും ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. അതേസമയം ഇംഗ്ലണ്ടിലും വെയില്‍സിലും ഇന്ന് 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുവാന്‍ സാധ്യതയുണ്ട്.

You might also like

Leave A Reply

Your email address will not be published.