മുംബൈയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്‍ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കായി എം. പ്രസന്നന്‍ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ മിക്ക ടൂര്‍ണ്ണമെന്‍റുകളിലും വിവിധ ടീമുകള്‍ക്കായി കളിച്ചു. മെര്‍ ഡേക്ക കപ്പില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. മഹാരാഷ്ട്ര ജൂനിയര്‍ ടീമിന്‍റെ പരിശീലകനുമായിരുന്നു.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.