സാമൂഹിക ക്ഷേമ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ കുറക്കാന്‍ ഇതു സഹായിച്ചു. ഇന്റര്‍നാഷനല്‍ ലേബര്‍ കോണ്ഫറന്സിെന്റ 109ാമത് സെഷനില്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ കൗണ്‍സിലിെന്റ അധ്യക്ഷ പദവി വഹിക്കുന്നത് അദ്ദേഹമാണ്.ആരോഗ്യ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിവേചനമില്ലാതെ സൗജന്യ ചികിത്സ നല്‍കാനും രാജാവ് ഹമദ് ബിന്‍ ഇൗസ ആല് ഖലീഫയുടെ ഉത്തരവ് പ്രകാരം 12 ബില്യണ്‍ ഡോളറിെന്റ പാക്കേജ് ബഹ്റൈന്‍ പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തൊഴില്‍ കണ്‍വെന്‍ഷനുകളും മാനദണ്ഡങ്ങളും പാലിക്കാന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് കാലത്ത് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് പരിഗണിച്ചത്. കോവിഡ് പ്രത്യാഘാതത്തില്‍നിന്ന് കരകയറാന്‍ മനുഷ്യ കേന്ദ്രീകൃത സമീപനം എന്ന െഎ.എല്‍.ഒ ഡയറക്ടര്‍ ജനറലിെന്റ നിര്‍ദേശത്തെ ജി.സി.സി രാജ്യങ്ങള്‍ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാമൂഹിക, സാമ്ബത്തിക നഷ്ടങ്ങള്‍ പരമാവധി കുറച്ച് സുസ്ഥിരമായ തിരിച്ചുവരവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.തൊഴില്‍ മേഖലയിലെ എല്ലാ കക്ഷികള്‍ക്കും സഹായകമായ രീതിയില്‍ വ്യക്തവും പ്രായോഗികവുമായ നിര്‍ദേശങ്ങളടങ്ങിയ ഗൈഡ് ബുക്ക് പുറത്തിറക്കണമെന്ന ജി.സി.സി രാജ്യങ്ങളുടെ അപേക്ഷ അംഗീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് കരകയറാന്‍ ജി.സി.സി രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ തൊഴില്‍ മന്ത്രി വിശദീകരിച്ചു. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കാനും തൊഴില്‍ വിപണിയുടെ വളര്‍ച്ചക്കും സുസ്ഥിരതക്കും െഎ.എല്‍.ഒയുമായി സഹകരണം വര്‍ധിപ്പിക്കുന്ന നടപടികളും അദ്ദേഹം വ്യക്തമാക്കി.അന്താരാഷ്ട്ര തൊഴില്‍ സംഘടന (െഎ.എല്‍.ഒ) ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍, അംഗരാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍, തൊഴില്‍ സംഘടനകളുടെയും യൂനിയനുകളുടെയും പ്രതിനിധികള്‍, വിവിധ സംഘടനകളില്‍നിന്നുള്ള വിദഗ്ധര്‍ എന്നിവരാണ് ഒാണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പെങ്കടുത്തത്.കോവിഡ് തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും സാമൂഹിക, സാമ്ബത്തിക ആഘാതങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികളും സംബന്ധിച്ച് െഎ.എല്‍.ഒ ഡയറക്ടര്‍ ജനറലിെന്റ റിപ്പോര്‍ട്ട് സമ്മേളനം അവലോകനം ചെയ്തു. തൊഴില്‍ മേഖലയിലെ സമത്വവും സാമൂഹിക സുരക്ഷക്കുള്ള മാര്‍ഗങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.