വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് എം സി ജോസഫൈന്റെ രാജി. പരാമര്‍ശത്തിനിടയായ സാഹചര്യം ജോസഫൈന്‍ സി പി എം സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. സി.പി.എം സെക്രട്ടേറിയറ്റിലെ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജി. അധ്യക്ഷ സ്ഥാനത്ത് ഇനി 8 മാസം കാലാവധി കൂടി നിലനില്‍ക്കെയാണ് ജോസഫൈന്റെ രാജി.തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു യുവതിയുടെ മറുപടി. ഇതുകേട്ട് പെട്ടെന്ന് ക്ഷുഭിതയായി ‘എങ്കില്‍ അനുഭവിച്ചോളൂ’ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു.’കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന്‍ സ്വീകരിച്ച നിലപാട്. ഇതിനെതിരെ ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ ആളുകള്‍ രംഗത്ത് വന്നിരുന്നു.