ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് ഒരുങ്ങുന്നു

0

വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്സിനായുള്ള കരാറില്‍ രാജ്യം ഒപ്പുവെച്ചു.വാക്‌സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ ബയോളജിക്കല്‍-ഇ വാക്‌സിന്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും. നിലവില്‍ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള ബയോളജിക്കല്‍ ഇ വാക്‌സിന്‍ ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വാക്‌സിന്‍ വരുന്ന മാസങ്ങളില്‍ ലഭ്യമാകും.കോവാക്‌സിന് പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്‌നിക് V എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്‌സിനുകള്‍ രാജ്യത്ത് വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.