കോവിഡ്​ വാക്​സിന്‍ വാങ്ങാന്‍ ചൈനയുമായി ബംഗ്ലാദേശ്​ ധാരണയായി

0

ഇത്​ സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പ്​ വെച്ചതായി ബാംഗ്ലാദേശ്​ ആരോഗ്യമന്ത്രി സാഹിദ്​ മാലിഖ്​ പറഞ്ഞു. എന്നാല്‍ വാക്​സിന്‍െറ വിലയും ഡോസും എത്രയാ​ണെന്ന്​ ഇരു രാജ്യങ്ങളും വെളിപ്പെടുത്തിയില്ല.കരാര്‍ അനുസരിച്ച്‌​ വിലവെളി​പ്പെടുത്താനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.വിവിധ രാജ്യങ്ങള്‍ക്ക്​ പല വിലയിലാണ് ചൈന​ വാക്​സിന്‍ വിറ്റ​െതന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതിന്​ പിന്നാലെയാണ്​ ലോക രാജ്യങ്ങള്‍ കോവിഡിന്‍െറ ഉറവിടമായ ചൈനയില്‍ നിന്ന്​ തന്നെ വാക്​സിന്‍ വാങ്ങാന്‍ തീരുമാനിച്ചത്​. ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച്‌​ റോയ്​​ട്ടേഴ്​സ്​ വാര്‍ത്ത പുറത്ത്​ വിട്ടിരുന്നു.മുതിര്‍ന്നവര്‍ക്കാണ്​​ ഈ വാക്സിന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്​. മൂന്ന് മുതല്‍ നാല് ആഴ്ചക്കുള്ളില്‍ രണ്ട്​ ഡോസും എടുക്കാമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51