കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞതുകിൽ ചാർത്തി……………………. എന്ന ഗാനത്തിന് അസ്ന റഷീദ് നൃത്ത ചുവടുകൾ കൊണ്ട് പുതിയ രൂപ ഭാവങ്ങൾ നൽകി . മനോഹരമായ ഈ വിഷുഗാനം 1964 ൽ ഓമനക്കുട്ടൻ എന്ന ചലച്ചിത്രത്തിന് വേണ്ടി വയലാർ രാമവർമ്മ എഴുതി ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി പി. ലീലയും, രേണുകയും കൂടി ആലപിച്ചതാണ്. പേരൂർക്കട SAP കേന്ദ്രീയവിദ്യാലയ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനിയും, വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്‌സ് താമസം വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ റഷീദിന്റെയും, കേരള ക്യാഷ്യു ബോർഡിൽ ജോലി ചെയ്യുന്ന അൽഫയുടെയും മകളാണ് അസ്ന റഷീദ്.
https://youtube.com/shorts/ti2plmF-88s?feature=share
അയാൻ അസ്നയുടെ പ്രിയ സഹോദരൻ.കൂടാതെ ,പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ ചെറുമകളുമാണ്. ലോകോത്തര കലാകാരൻ മലയാളികളുടെ അഭിമാനവുമായ കലോ പാസകൻ സൂര്യ കൃഷ്ണ മൂർത്തി അവർകളുടെ അമ്പലസമാനമായ ഗണേശവിഗ്രഹങ്ങളുടെ യും, നടരാജവിഗ്രഹങ്ങളുടെയും ചൈതന്യം കുടികൊള്ളുന്ന തൈക്കാടുള്ള സൂര്യചൈതന്യ എന്ന വീട്ടിൽ പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച വിഷുപ്പുലരി എന്ന പരിപാടിയിൽ ഏറ്റവും അനുയോജ്യമായ ഒരു മനോഹരനൃത്തച്ചുവടാണ് അസ്ന കാഴ്ച്ച വച്ചത്.
പരിശുദ്ധ റംസാൻ നോമ്പ് രണ്ടാം ദിവസം അനുഷ്ഠിച്ച് ,അതിൻ്റെ ആലസ്യത്തിൽ എല്ലാം മറന്നു തന്നെ വളരെ ഭംഗിയായി നൃത്തം ചെയ്‌ത അസ്ന റഷീദ് എന്ന കൊച്ചു മിടുക്കിയെ ഞാൻ എൻ്റെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നു. കലയ്ക്കും മനുഷ്യനും അതിർവരമ്പ് കളില്ലെന്നും മനുഷ്യരെല്ലാം ഒന്നാന്നെന്നും മാത്രം ലോകം ഉറക്കെ പറഞ്ഞു കൊണ്ടിരിയ്ക്കട്ടെ ..
മതങ്ങൾക്കപ്പുറത്തെ ആത്മീയത അന്വേഷിയ്ക്കുന്നവർക്ക് വിഘ്നേശ്വനും ,പ്രണയ സ്വരൂപനായ കണ്ണനും അള്ളാഹുവുമൊക്കെ ഒന്നാണല്ലോ !
👏👏🌹🌹 AK നൗഷാദ് ഗ്ലോബൽ ചെയർമാൻ പ്രേംനസീർസുഹൃത് സമിതി