കലയെയും മനുഷ്യ ബന്ധങ്ങളെയും സ്നേഹിച്ച പ്രേം നസീർ മന്ത്രി സജി ചെറിയാൻ

0


  • തിരു:- പ്രേം നസീറെന്ന നടൻ അഭിനയരംഗത്ത് നിലകൊള്ളുമ്പോഴും കലയെയും മനുഷ്യ ബന്ധങ്ങളെയും ഒരു പാട് സ്നേഹിച്ചിരുന്നുവെന്നും കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ലെന്നും സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറി യാൻ അഭിപ്രായപ്പെട്ടു. പ്രേം നസീർ സുഹൃത് സമിതിയുടെ ത്രൈമാസ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . മലയാള ചലച്ചിത്ര വേദിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രേം നസീറിന്റെ ഓർമ്മകൾ നിലനിറുത്തുവാൻ സംസ്ഥാന സർക്കാർ നൽകി വരുന്ന ചലച്ചിത്ര അവാർഡ് വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്ക്കാരത്തിന് പ്രേം നസീർ പുരസ്ക്കാരമെന്ന് നാമകരണം ചെയ്യുന്നതിന് നടപടി ആവശ്യപ്പെട്ട് സമിതി മന്ത്രിക്ക് നിവേദനവും സമർപ്പിച്ചു. അനുഭാവ പൂർവ്വം പരിശോധിച്ച് തീരുമാനിക്കാമെന്ന് മന്ത്രി അറിയിച്ചു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ എന്നിവരാണ് സാംസ്ക്കാരിക മന്ത്രിയെ സന്ദർശിച്ചത്.
You might also like

Leave A Reply

Your email address will not be published.