ഇന്ധന വില ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

0

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം ന​ഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില.അതേസമയം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രമാണ് നികുതി ഇളവ് നല്‍കേണ്ടത് എന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ സംസ്ഥാന നികുതി കുറയ്ക്കില്ലെന്നും ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.ഇന്ധനവില നികുതി കുറച്ചാല്‍ സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
അതേസമയം തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസര്‍കോട്ടും പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വര്‍ഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണയാണ് വിലകൂട്ടിയത്.

You might also like

Leave A Reply

Your email address will not be published.