ദില്ലി: രാവിലെ 10.55 ന് ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണ ലോഞ്ചില്‍ നിന്നാണ് മിസൈല്‍ കുതിച്ചുയര്‍ന്നത്. അതെസമയം ദൗത്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളും അഗ്നിപ്രൈം കൃത്യതയോടെ പാലിച്ചതായി ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. ആണവ മിസൈലുകളെ വഹിക്കാന്‍ ശേഷിയുള്ള അഗ്നിപ്രൈമിന് ആയിരം മുതല്‍ രണ്ടായിരം കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ട്. കൂടാതെ അഗ്നി വിഭാഗത്തിലെ മിസൈലുകളുടെ ശ്രേണിയിലെ ഏറ്റവും ആധുനിക സംവിധാനങ്ങളുമാണ് ഇതിനുള്ളത്. കഴിഞ്ഞ മാസം 24 നും 25 നും ഡി.ആര്‍.ഡി.ഒ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത റോക്കറ്റുകള്‍ ചാന്ദിപ്പൂരില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു